ബ്ലോഗിൻറെ മൊത്തത്തിലുള്ള ഘടനയും രൂപവും ഒന്ന് മാറ്റാൻ ഒരാഗ്രഹം തോന്നി. കുറേക്കാലമായില്ലേ ഇതേ തീമിൽ തന്നെ തുടരുന്നു. ഇറങ്ങിപ്പുറപ്പെട്ടപ്പോഴാണ് മനസിലായത്, പഠിച്ച് പാഠങ്ങൾ പലതും മറന്നിരിക്കുന്നു. ബ്ലോഗിൽ ആക്ടീവ് അല്ലാതെ കഴിഞ്ഞ് പോയ നാളുകൾ ഓർമ്മകളിൽ ചെറിയൊരു ഗ്രഹണം ബാധിക്കുന്നതിന് കാരണമായിരിക്കുന്നു, ബ്ലോഗ് മൊത്തം അലങ്കോലമായിപ്പോയി.... ദുരവസ്ഥ എന്നല്ലാതെ എന്ത് പറയാൻ.
ഒടുവിൽ ഒർമ്മകളിലും പിന്നെ ഗൂഗിളിലും ഒടുവിൽ യൂട്യൂബിലും തിരഞ്ഞ് ഒരു കണക്കിന് കുറച്ചൊക്കെ ശരിയാക്കിയെടുത്തു.
പണി കഴിഞ്ഞിട്ടില്ല, ഇനിയുമേറെയുണ്ട്. ബ്ലോഗിങ്ങും ചെറുകഥയെഴുത്തും ഒക്കെ എപ്പോഴോ കാരണമില്ലാതെ നിർജ്ജീവമായതാണ്. വലിയ സ്വപ്നങ്ങളെത്തിരഞ്ഞിറങ്ങുമ്പോൾ ചിലതൊക്കെ അറിയാതെ അവഗണിക്കപ്പെടുന്നതാവാം....
മനസിനെ ചങ്ങലയ്ക്കിടാതെ, നിയന്ത്രിക്കാതെ അഴിച്ച് വിടണം, എങ്കിലേ ചിന്തകൾ കാട് കയറി ഏറ്റവും മികച്ചതിനെ തേടിപ്പിടിക്കുകയുള്ളു.
ആ തേടലിനിടയിൽ മറന്ന് പോയതിലും, വിട്ടുകളഞ്ഞതിലും ചിലതെങ്കിലും തിരികെ പിടിക്കാൻ ഈ മാറ്റം കാരണമാകട്ടെ.....
MY BLOG IS IN UPDATING MODE........