പ്രോവിഡൻറ് ഫണ്ട് അപേക്ഷകൾ

 


എന്നെ തിരഞ്ഞ് ഏറ്റവും കൂടുതൽ ആൾക്കാർ ഇവിടെ എത്തുന്നത് വളരെ അടിയന്തിരമായി പണം ആവശ്യമായതുകൊണ്ടാണ്. സ്വന്തം സമ്പാദ്യമായ പ്രോവിഡൻറ് ഫണ്ടിൽ നിന്നും മുൻകൂറായി പണം പിൻവലിക്കാനുള്ള അപേക്ഷ തയ്യാറാക്കാനുള്ള സൗകര്യം തേടിയാണ് എല്ലാവരും വരുന്നത്. എൻറെ KPEPF Solutions എന്ന എക്സൽ ടൂൾ ഉപയോഗിക്കുന്ന എല്ലാവർക്കും നന്ദി.

    ഞാനൊരു എക്സൽ എക്സ്പെർട്ട് ഒന്നുമല്ല. Necessity is the mother of invention എന്ന് പറയാറില്ലേ. വിവിധ ആവശ്യങ്ങൾക്കായി ഗൂഗിളിൽ തിരഞ്ഞ് പഠിച്ചെടുത്ത പരിമിതമായ അറിവുകൊണ്ട് നിർമ്മിച്ചെടുത്തതാണ് എൻറെ എക്സൽ ടൂളുകളൊക്കെയും. പി എഫ് ടൂളുകളൊഴികെ പലതും അതത് കാലഘടത്തിൽ ഞാൻ ജോലി ചെയ്ത ഓഫീസുകൾക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതും, പബ്ലിക് പ്ലാറ്റ് ഫോമിൽ അപ് ലോഡ് ചെയ്തിട്ടില്ലാത്തതുമാണ്. ISO ഫയൽ ട്രാക്കർ, LSGD Election Reservation Tool, Travelling Allowance maker പോലെയുള്ളവ ഉദാഹരണങ്ങളാണ്. 


എഴുത്തിനേക്കാളാറെ KPEPF ടൂളിൻറെ പേരിൽ അറിയപ്പെടുന്നതിൽ വളരെയേറെ സന്തോഷമുണ്ട്. തുടർന്നും പ്രിയ സഹപ്രവർത്തകർക്കായി ഇത്തരത്തിൽ എന്നാലാവുന്ന സഹായങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നു... നിങ്ങളുെ വിലയേറിയ അഭിപ്രായങ്ങളെയും നിർദ്ദേശങ്ങളെയും വിമർശസ്നങ്ങളെയും പരാതികളെയും മനസ് തുറന്ന് സ്വാഗതം ചെയ്യുന്നു.

സസ്നേഹം,


രഞ്ജിത് വെള്ളിമൺ

Renjith Vellimon

Post a Comment

Type your valuable comments here

Previous Post Next Post