കുരുക്ഷേത്രം
കുരുക്ഷേത്രഭൂമിയിൽ
യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കവേ പൊടുന്നനേ സഞ്ജയൻ നിശബ്ദനായി.
ധൃതരാഷ്ട്രർ പലതവണ കുലുക്കിവിളിച്ചിട്ടും സഞ്ജയന് അനക്കമില്ല.
ദൈവമേ യുദ്ധത്തിൻറെ കാഠിന്യം താങ്ങാനാവാതെ സഞ്ജയൻറെ ഹൃദയം തകർന്നുവോ!
ഉച്ചത്തിൽ വിളിച്ചുനോക്കി.
"സഞ്ജയാ........ Read more>>
സുലേഖയും ഞാനും തമ്മിൽ
"സുലേഖയും നിങ്ങളും തമ്മിൽ എന്താ ബന്ധം എനിക്കിപ്പൊ അറിയണം"
ഭാര്യയുടെ ഉച്ചത്തിലുള്ള ആക്രോശം കേട്ടാണ് പാവം സെക്രട്ടറി ഉറക്കമുണർന്നത്.
എന്നും കണികണ്ടുണരുന്ന നൻമയിതാ ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളുന്നു.
"കുറച്ച് ദിവസമായി ഞാൻ കേൾക്കുന്നു ഈ സുലഖയുടെ കാര്യം. Read more>>
ആലിസ് ഇൻ പഞ്ചായത്ത് ലാൻറ്
എൽ.ഡി ക്ലർക്ക് പരീക്ഷയിൽ ആദ്യ റാങ്കുകളിലൊന്ന് നേടി പഞ്ചായത്തെന്ന അദ്ഭുത
ലോകത്തിലെത്തിയ ആദ്യനാളുകൾ ഒരു ഞെട്ടലോടെയാണ് ആലീസിന്നും ഓർക്കുന്നത്.
പലപ്പോഴും താൻ കാണുന്നതൊരു ദുസ്വപ്നം ആയിരിക്കണേ എന്നവൾ വല്ലാതെ പ്രാർത്ഥിച്ചിരുന്നതവളുടെ മനസിലുടെ മിന്നിമാഞ്ഞ് പോയി. Read more>>
പഞ്ചായത്ത് കാവ്യം
വട്ടംകറങ്ങുന്ന സീറ്റേലിരുന്നിട്ട്
ഫയലൊന്ന് നോക്കും കിനാവന്നു കണ്ടു ഞാൻ
ഫയലൊന്ന് നോക്കും കിനാവന്നു കണ്ടു ഞാൻ
ഏറെ നാൾ മോഹം ചുമന്നങ്ങൊരു ദിനം
പഞ്ചായത്തിലെ ക്ലാർക്കായി മാറി ഞാൻ
സ്വപ്നങ്ങളൊക്കെയും സത്യമായ് മാറ്റുവാൻ
കുപ്പായോം തയ്പ്പിച്ച് ഓഫീസിലെത്തി
വട്ടം കറങ്ങുന്ന സീറ്റേലിരുന്നപ്പൊൾ
നട്ടം തിരിക്കുന്ന പ്രശ്നങ്ങൾ കണ്ടു ഞാൻ
നട്ടംതിരിക്കുന്ന പ്രശ്നങ്ങൾ കാരണം
വട്ട് പിടിക്കുന്ന ജീവിയെ കണ്ടു ഞാൻ
അഭിമന്യു
നാലു
വശത്തുനിന്നും ആരൊക്കെയോ ആക്രമിക്കാൻ തയ്യാറായി വരുന്നുണ്ട്. ഞാൻ എൻറെ
കൂട്ടാളികളെ തിരഞ്ഞു. അവരും എൻറെ അവസ്ഥയിൽ തന്നെയാണ്. പിന്നെ ആരോട് സഹായം
ചോദിക്കാൻ..
അപ്പോഴേക്കും കൃഷ്ണൻ എവിടെ നിന്നോ
ഓടിപ്പാഞ്ഞെത്തി, കയ്യിലൊരു തടിച്ച പുസ്തകവുമായി, യുദ്ധനിയമങ്ങളാണതെന്ന്
ഭഗവാൻ പറഞ്ഞു. അമ്പെയ്യാൻ തയ്യാറായി നിന്ന എന്നെത്തടഞ്ഞുകൊണ്ട് ഭഗവാൻ നിയമം
പറഞ്ഞു. Read more >>
ശരശയ്യയിൽ നിന്നും...
ഗംഗാദത്തൻ മരിച്ചു. പഞ്ചായത്ത് സെക്രട്ടറിയുടെ മരണവാർത്തയറിഞ്ഞ് അദ്ദേഹത്തിൻറെ വീട്ടിലേക്ക്
അനുശോചന പ്രവാഹമായിരുന്നു. ആ അനുശോചനങ്ങളൊക്കെ കേട്ട് തെക്കേ മുറ്റത്തെ മാവിൻറെ
ചില്ലയിൽ താടിക്ക് കൈയ്യും കൊടുത്തിരുന്ന സെക്രട്ടറിയുടെ ആത്മാവ് ആകെ
ആശങ്കയിലായിരുന്നു, പോകേണ്ടി വരുന്നത് നരകത്തിലേക്കോ? സ്വർഗ്ഗത്തിലേക്കോ? Read more>>
No comments:
Post a Comment
Type your valuable comments here