SHORT STORIES Written By Renjith Vellimon

ഞാനും അവളും ഞങ്ങളും 

 അവൾ ആ പുസ്തകത്തിന്‍റെ പിൻവശം നോക്കി. ആ പുസ്തകത്തെക്കുറിച്ച് ഒരു ചെറിയ വിവരണം അവിടെ അച്ചടിച്ചിരുന്നു. 
"ഞാനും അവളും കണ്ടുമുട്ടി പരിചയപ്പെട്ട് , പ്രണയിച്ച്, പരിണയിച്ച് ഞങ്ങളായ കഥ.".........  Read full Story >>



മത്സ്യകന്യക


   എന്‍റെ പിന്നിലതാ സുന്ദരിയായ ഒരു മൽസ്യകന്യക. അവളുടെ സൌന്ദര്യത്തിന് മുന്നിൽ ഞാൻ സ്തബ്ധനായി നിന്നു. എൻറെ വാക്കുകൾ തൊണ്ടയിലുടക്കി. അവളൊന്നും മിണ്ടാതെ എന്നെ അതിശയത്തോടെ നോക്കി നിൽക്കുകയാണ്. Read full story >>





ആത്മഹത്യാമുനമ്പ്

Athmahathyamunambu
 
അവൻ മരണത്തിന്‍റെ താളം ശ്രവിക്കുകയായിരുന്നു. മരണത്തിന്‍റെ വശ്യസൌന്ദര്യം നുകരുകയായിരുന്നു. അടുത്ത ഒരുനിമിഷത്തിൽ താൻ മുന്നുചുവടു മുന്നോട്ട് വയ്ക്കുമ്പോൾ, ഒരു പക്ഷിയെപ്പോലെ പറന്നിറങ്ങുമ്പോൾ വശ്യമായ ചിരിയുമായി മരണം കൂടെയുണ്ടാകും. Read full story >>
 

പ്രണയിനിക്കരികിൽ

 
pranayinikarikil

യാത്ര പറഞ്ഞിറങ്ങാൻ എനിക്കും ആവില്ലായിരുന്നു. അവൾ പതിയെകണ്ണീർ വാർക്കാൻ തുടങ്ങി. തണുപ്പിന്‍റെ നേർത്ത വിരലാലെന്നെ തലോടി. പിൻതിരിഞ്ഞവളുടെ മാറിലേക്ക് ചായാനാകാതെ ഞാൻ നിസഹായനായി. അവൾ പൊട്ടിക്കരഞ്ഞു. മേഖങ്ങൾ പോലിറങ്ങി വന്ന മഞ്ഞ് കാഴ്ചകളെ മറച്ചു....Read full story >>



യക്ഷി

Yakshi
 
യക്ഷി തൻറെ പതിവ് ഊരുചുറ്റൽ കഴിഞ്ഞെത്തിയപ്പോഴാണ് ആ നഗ്നസത്യം തിരിച്ചറിഞ്ഞത്, തന്‍റെ വാസസ്ഥാനമായ പാലമരം മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. ആ പ്രദേശത്തെ അവസാന പാലമരവും മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നു. ഇനി താനെന്ത് ചെയ്യും യക്ഷി തലപുകഞ്ഞാലോചിച്ചു. Read full story >>



അവൾ

Aval

അവൾക്ക് വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമൊന്നുമില്ലായിരുന്നു. തീരെച്ചെറിയ ആഗ്രഹങ്ങളുള്ള, രക്ഷിതാക്കളുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും ശിരസാ വഹിക്കുന്ന അച്ചടക്കമുള്ള മിടുക്കി പെൺകുട്ടിയായിരൂന്നു അവൾ. Read full story >> 




പ്രണയം

pranayam

ഞാൻ ജയദേവിന്‍റെ കണ്ണുകളിലേക്ക് നോക്കി. അവന്‍റെയും കണ്ണുകൾ നിറഞ്ഞിരുന്നു.അവൻ തന്‍റെ കൈവിരലുകളാൽ എന്‍റെ കണ്ണുകൾ തുടച്ചു. അന്നാദ്യമായി അവന്‍റെ കൈവിരൽ തുമ്പിൽ ഞാൻ ചുംബിച്ചു. അവൻ പല തവണ കെഞ്ചി ചോദിച്ചിട്ടും കൊടുക്കാതിരുന്നത്. അവനെനിക്ക് ധൈര്യം പകർന്നു. Read full story >>



തെരുവുനായയുടെ ആത്മഗതങ്ങൾ

Theruvunayayude athmagathangal

 പട്ടുമെത്തയും പാക്കറ്റ്ഫുഡും ഒന്നും ഇല്ലാതെ തന്നെ നിന്‍റെ വർഗ്ഗത്തിന്‍റെ അടിമകളായി കാവൽക്കാരായി രുന്നിട്ടും എന്നെയെന്തിന് നീ ശത്രുവാക്കി? 
എനിക്കെതിരേ നീയൊരുപക്ഷേ വലിയൊരു കുറ്റപത്രം തന്നെ തയ്യാറാക്കുമെന്നെനിക്കറിയാം. പക്ഷേ അതിന് മുൻപ് നീ ഞാൻ പറയുന്നതൊന്ന് കേൾക്കൂ.Read full story >>


ആത്മകഥ

   Athmakatha

എനിക്ക് ആദ്യം വേണ്ടത് ഒരു എഴുത്തുകാരനെയാണ്. ഞാൻ പറഞ്ഞ് കൊടുക്കുന്ന എൻറെ ജീവിതകഥ കേട്ട് മനോഹരമായി അതെഴുതിയെടുക്കാനും, അതിൽ എന്നെ മഹാനാക്കാനുള്ള പൊടിക്കൈകൾ എഴുതിച്ചേർക്കാനും കെൽപ്പുള്ളയൊരാളെ.....Read full story >>




മൃഗീയം

Mrigeeyam
വിശന്നാൽ ഇര തേടി പിടിച്ച് തിന്നുന്നത് കാട്ടിലെ നിയമമാണ്. ആ ചെന്നായ നിന്നെ കീഴ്പ്പെടുത്തുവാൻ പ്രാപ്തനാണെങ്കിൽ നിന്നെ ഭക്ഷിക്കാൻ അവനവകാശമുണ്ട്. "
 
 സിംഹരാജൻ കാട്ടുനീതി പറഞ്ഞു.

പേടമാൻ കരഞ്ഞുകൊണ്ട് സിംഹ രാജന്‍റെ ദയക്കായി യാചിച്ചു....Read full story >>


 ഒരു സെക്കൻറ് ക്ലാസ് യാത്ര

Oru Second class yathra
ട്രെയിൻ പുറപ്പെട്ടു. അപ്പോഴാണ് ആ പെൺകുട്ടി തന്‍റെ പരിസരത്ത് ഇരിക്കുന്നവരെയൊക്കെ കണ്ടത്. അതുവരെ അവർ പ്രണയാർദ്രമായ ലോകത്തായിരുന്നല്ലോ. അടുത്ത നിമിഷത്തിലാണ് ഈ കഥയിലെ വില്ലൻ അവിടേക്ക് കടന്ന് വന്നത്.  സാക്ഷാൽ റ്റി.റ്റി.ഇ. എല്ലാവരും ടിക്കറ്റ് പരിശോധനക്ക് നൽകി. ഏറ്റവും ഒടുവിലാണ് ആ പെൺകുട്ടീയുടെ ടിക്കറ്റ് പരീശോധിച്ചത്. Read full story >>



മീറ്റൂ...

me too
 ചാനലുകളിലും പത്രങ്ങളിലും നിറയേ മീറ്റൂ വാർത്തകളാണ്. എത്ര പേരാണ് മീറ്റൂ അമ്പേറ്റ് താഴെ വീണത്. വാർത്തകൾ അവനെയും അസ്വസ്ഥനാക്കി... ഈയിടെയായി പതിവിലുമേറെ സമയം ട്വിറ്ററിലും ഫെയ്സ്ബുക്കിലുമവൻ ചെലവഴിച്ചു. ആരെങ്കിലും എവിടെയെങ്കിലും തന്‍റെ പേര് പറയുന്നുവോ എന്ന് ആധി പിടിച്ച് നോക്കിയിരുന്നു.Read more>>
 
 
 
 

സുന്ദരിയും ! സുന്ദരനും ?

Sundariyum sundaranum
 
ഇപ്പോഴാദ്യമായി അവന് ഒരു പെൺകുട്ടിയോട് പ്രണയം തോന്നി ത്തുടങ്ങിയിരിക്കുന്നു. സുന്ദരിയുടെ ശ്രദ്ധയെ  തന്നിലേക്കാകർഷിക്കാൻ അനായാസം കഴിയുമെന്ന് അവന് വിശ്വാസമുണ്ടായിരുന്നു.ഏറെ പണിപ്പെടാതെ തന്നെ സുന്ദരി അവനെ നോക്കി മൃദുമന്ദഹാസം ചൊരിഞ്ഞു. അതൊരു കുളിർമഴയായി അവന്‍റെ ഹൃദയത്തിൽ ചെയ്തിറങ്ങിയപ്പോൾ ....Read more>>
 
 
 

ഉയരെ

Uyare
 
ജീവിക്കാനാണെങ്കിലും ഒരുമിച്ച് മരിക്കാനാണെങ്കിലും ഒരുമിച്ച്.

          താഴേക്ക് പതിക്കും തോറും ശരീരത്തിന് ഭാരമില്ലാതെയായി ഒരു നേർത്ത പഞ്ഞിക്കെട്ടുപോലെ ഒഴുകുകയാണെന്ന് എനിക്ക് തോന്നി. അപ്പോഴും അവന്‍റെ കൈകൾ എന്‍റെ കൈയ്യിൽ ഇറുകെ പിടിച്ചിട്ടുണ്ടായിരുന്നു. Read more>>
 
 
 

വർത്തമാനം

varthamanam
     പറമ്പിലെ മാവിന്‍റെയും പ്ലാവിന്‍റെയും തെങ്ങിന്‍റെയും കടയ്ക്കൽ കോടാലി വച്ചപ്പോൾ എന്തുകൊണ്ടോ അയാൾക്ക് വേദന തോന്നിയില്ല. ചക്കയും മാങ്ങയുമൊക്കെ കയ്യിലെ കാശു കൊടുത്താൽ എത്ര വേണമെങ്കിലും വാങ്ങാമല്ലോ. പിന്നെ പിസയും ബർഗറും കെ എഫ് സിയും കോളയുമൊക്കെ സ്റ്റാറ്റസിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. ഫാസ്റ്റ് ഫുഡ് സംസ്കാരം ജീവിതശൈലിയായി. മാങ്ങയും ചക്കയും കരിക്കുമൊക്കെ ഔട്ട് ഓഫ് ഫാഷനും...Read more>>
 
 

No comments:

Post a Comment

Type your valuable comments here