GPF അപേക്ഷകൾ നിലവിൽ SPARK മുഖേന ഓൺലൈനായാണ് സമർപ്പിക്കുന്നത്. എന്നാൽ പഞ്ചായത്ത് ഓഫീസുകളിൽ ജോലിചെയ്യുന്ന, മറ്റ് വകുപ്പുകളിൽ നിന്നും വന്നിട്ടുള്ള ജീവനക്കാർക്ക് SPARK മുഖേന അപേക്ഷകൾ സമർപ്പിക്കാനാവാത്ത സാഹചര്യമുണ്ട്.
KPEPF അപേക്ഷകൾ തയ്യാറാക്കുന്നതിനായുള്ള എക്സൽ ടൂളിന് പിന്തുണയും പ്രോത്സാഹനവും നൽകിയ സഹപ്രവർത്തകർക്ക് സഹായകമാകുമെന്ന GPF Tool ഞാൻ സമർപ്പിക്കുകയാണ്.
നിലവിൽ GPF അക്കൗണ്ടിൽ നിന്നുള്ള താല്ക്കാലിക മുൻകൂർ (T A) , തിരിച്ചടവില്ലാത്ത മുൻകൂർ (NRA), റ്റി എ തിരിച്ചടവില്ലാത്ത മുൻകൂറായി പരിവർത്തനപ്പെടുത്തൽ, അക്കൗണ്ട് തീർപ്പാക്കൽ എന്നീ അപേക്ഷകൾ ഈ പുതിയ ടൂൾ ഉപയോഗിച്ച് തയ്യാറാക്കാനാകുന്നതാണ്.
ഈ എക്സൽ ടൂൾ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
EXCEL TOOL FOR GPF APPLICATIONS
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ കമൻറായി രേഖപ്പെടുത്തുകയോ, 9895531769 എന്ന നമ്പരിൽ വാട്സാപ്പ് മെസ്സേജായി അയയ്ക്കുകയോ, renjithrkpillai@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുകയോ വേണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം....
രഞ്ജിത് വെള്ളിമൺ
കൊള്ളാം നന്ദി
ReplyDeleteമുനിസിപ്പല്‍ പ്രോവിഡന്‍റ് ഫണ്ട് താല്ക്കാലിക മുൻകൂർ (T A) , തിരിച്ചടവില്ലാത്ത മുൻകൂർ (NRA), റ്റി എ തിരിച്ചടവില്ലാത്ത മുൻകൂറായി പരിവർത്തനപ്പെടുത്തൽ, അക്കൗണ്ട് തീർപ്പാക്കൽ എന്നീ അപേക്ഷകൾക്ക് കൂടി ടൂൾ തയ്യാറാക്കിയിരുന്നെങ്കില്‍ ഉപകാരമായിരിക്കും.
ReplyDeleteശ്രമിക്കാം
Delete