സ്വാമിയേ ശരണമയ്യപ്പാ

Swami Ayyappa Song


  പുലിതൻ പുറത്തേറി 

വന്നൊരെന്നയ്യനെ
കണി കണ്ടു തൊഴുതിടാൻ

ഉളളിൽ മോഹം.

വ്രതമെടുത്തടിയങ്ങൾ 

തിരുമുന്നിലണയുമ്പോൾ
ദർശനപുണ്യം നൽകിടണേ.
ഹൃദയം നിറഞ്ഞുള്ള

സങ്കടക്കനൽ മീതെ


വ്രതപുണ്യമഴയായ് പെയ്തിടണേ ,
എന്‍റെ ദുരിതങ്ങളെല്ലാമകറ്റിടണേ.


( പുലി തൻ )

കാനന നടുവിലെയമ്പലത്തിൽ
മാമലമേലുള്ളൊരമ്പലത്തിൽ
പതിനെട്ടു പടികൾക്കു 

മുകളിൽവിരാജിക്കും 

കലിയുഗവരദനാമെന്നയ്യൻ
ഈ ലോക രക്ഷകനെന്നയ്യൻ


( പുലിതൻ )

ഇരുമുടിക്കെട്ടും ശിരസിലേന്തി
ജീവിതദു:ഖങ്ങൾ നെഞ്ചിലേറ്റി
പമ്പതൻ തെളിനീരിൽ 

പാപങ്ങൾ കഴുകി ഞാൻ
ഭക്തിതൻ പാരമ്യ സുകൃതം നുകരുന്നു
ശ്രീധർമ്മശാസ്താവിൻ തിരുമുന്നിൽ


(പുലിതൻ)

രഞ്ജിത് വെള്ളിമൺ

Post a Comment

Type your valuable comments here