ഗണപതി സ്തുതി

 

ganapathy sthuthy



വിഘ്നങ്ങളൊക്കെയകറ്റുന്ന ദൈവമേ

കഷ്ടതയൊക്കെയും മാറ്റുന്നൊരീശ്വരാ

ഇഷ്ടങ്ങളൊക്കെയും നേടിത്തരുന്നൊരാ
ശ്രീഗണനാഥനെ കൈതൊഴുന്നേൻ

(വിഘ്നങ്ങളൊക്കെയും )

ആരംഭ ദേവനായാദ്യം ഭജിക്കുന്ന
മൂഷികവാഹനൻ വിഘ്നേശ്വരൻ

കഷ്ടതയൊക്കെയകറ്റുവാനടിയങ്ങൾ

നാളികേരങ്ങളുടച്ചിടുന്നേൻ

ഈ ജന്മപാപങ്ങൾ തീരാനടിയങ്ങൾ
കുമ്പിടുന്നേൻ നിൻ തിരുമുന്നിൽ

(വിഘ്നങ്ങളൊക്കെയും)

വിഘ്നവിനാശനായ് ലോകർ നമിക്കുന്ന
പാർവ്വതിപുത്രനാം ഗണനാഥാ

ജീവിതവീഥി സുഗമമായിടുവാൻ
കൈതൊഴുന്നേൻ ഞാൻ തിരുമുന്നിൽ

സ്വപ്നങ്ങളൊക്കെയും സഫലമായിടുവാൻ
കാരുണ്യം ചൊരിയണേ ഗണപതിയേ..

(വിഘ്നങ്ങളൊക്കെയും)

രഞ്ജിത് വെള്ളിമൺ

Post a Comment

Type your valuable comments here