ജടായു

 



അരുതരുത് രാമാ
തളരരുത് രാമാ...
കാനനച്ചോലയിൽ
കാലിടറരുത് രാമാ...

സീതയെങ്ങോ പോയ് -
മറഞ്ഞതല്ലാ...
രാവണൻ കട്ടോണ്ടു-
പോയതാണേ...

ചിറകരിഞ്ഞെന്നെ
തളർത്തിയോരസുരൻ...
ആകാശയാനത്തിൽ
പോയ്മറഞ്ഞു...

അരുതരുത് രാമാ
പതറരുത് രാമാ...
വാനരപ്പട നിന്റെ
കൂടെയില്ലേ...

തുടരുക രാമ നിൻ
യാത്രയിനിയും...
ദക്ഷിണ ദിക്കിനെ
ലക്ഷ്യമാക്കി...

പൊരുതണം രാമ നീ
പ്രിയതമക്കായ്...
എരിയണം
രാവണക്കോട്ടയെല്ലാം ...

അടരാടി നേടണം
സീതയെ നീ...
ശരമാരി തീർക്കണം
രാവണനുമേൽ...

അരുതരുത് രാമാ
കരയരുത് രാമാ...
വിടചൊല്ലുവാനുള്ള
നേരമായി...

അരികിൽ വരൂ
രാമാ മോക്ഷമേകൂ...
നിൻ കരതലം
കൊണ്ടൊന്നനുഗ്രഹിക്കൂ...

വിട തരൂ രാമാ
ജടായുവിനിനി...
വിജയിക്കുവാനായ് നിൻ
യാത്ര തുടരൂ.......

രഞ്ജിത് വെള്ളിമൺ

Post a Comment

Type your valuable comments here