കവിത - മഴ കാറ്റിനോട് പറഞ്ഞത്

 


മഴ കാറ്റിനോട് പറഞ്ഞത്


നെഞ്ചിൽ പുകയുന്ന സങ്കടക്കനൽ
നീ കണ്ടുവോ കാറ്റേ ?

വിങ്ങിപ്പൊട്ടുമെൻ നെഞ്ചിടിപ്പിൻ സ്വരം
നീ കേട്ടുവോ കാറ്റേ ?

നിരാശ  തീണ്ടിയിരുണ്ടൊരെൻ മേനി 
നീ കണ്ടുവോ കാറ്റേ ?

ഇനിയുമേറെ നേരം ഈ ഭാരം താങ്ങി 
നിൽക്കുവാനെനിക്കാവതില്ല കാറ്റേ

ഒരു തലോടലായ് , സാന്ത്വനമായ് നീ
അരികിലെത്തുമോ കാറ്റേ ?

നിന്നെ കെട്ടിപ്പിടിച്ചൊന്ന് പൊട്ടിക്കരയണം,
ഈ ഭാരമൊക്കെയും ഉപേക്ഷിക്കണം,

പിന്നെയൊരു പുൽക്കൊടിത്തുമ്പിൽ
മണിമുത്തായിരുന്നൊന്നു ചിരിക്കണം
,
പിന്നെയാ മണ്ണിൻ്റെ മാറിൽ ചേർന്നുറങ്ങണം,
ഒടുവിലാ മണ്ണിൽ ചേർന്നങ്ങുറങ്ങണം..



രഞ്ജിത് വെള്ളിമൺ

Renjith Vellimon

Post a Comment

Type your valuable comments here

Previous Post Next Post