ആളിയെരിയുമോരഗ്നിയിലൊടുങ്ങുന്ന
നവയുഗപ്രണയത്തിനന്ത്യരംഗം.
ആ ചിതയിലെ കനൽചിതറി
പലയിടത്താളുന്നു,
പകയുടെ ഭൂതങ്ങൾ
പേപിടിച്ചലയുന്നു.
നാട്യപ്രതിഭകൾ നടനം മടുത്തിട്ട്
കെട്ടിയ കോലങ്ങളിട്ടെറിഞ്ഞലറുന്നു.
നായികാനായകർ വേഷം മറന്നിട്ട്
പ്രതികാരദുർമാർഗ നടനങ്ങളാടുന്നു.
പ്രണയപ്പകയുടെ പ്രതികാര ചിന്തകള-
ണയാതെയെരിയുന്ന കലികാലനേരിതിൽ,
മലരമ്പ് കൊണ്ടൊരാ മനസിലെ മുറിവുകൾ
പൊട്ടിയൊലിക്കുന്ന വ്രണമായി നാറുന്നു.
സ്നേഹിച്ചു പ്രേമിച്ചു കാമിച്ചു തന്നിണയെ
കൊന്നു തിന്നിട്ടുമെട്ടു കാലികൾ പെരുകുന്നു.
തേൻ കിനിയും പനിനീർപൂവിന്നു
ചുറ്റുമൊരു വലനെയ്തു
കാത്തിരിക്കുന്നു ചിലന്തികൾ.
വലയാണ് കെണിയാണിതെ-
ന്നറിയാതെ പെട്ടതല്ലെല്ലായിരകളും,
ന്നറിയാതെ പെട്ടതല്ലെല്ലായിരകളും,
ഇരയുടെ തേങ്ങലും പകയുടെയാളലും
പലവിധ ഭാവങ്ങളാടി തിമിർത്തിട്ടും,
ആരുപെട്ടാലുമിനിയെന്തു
കേട്ടാലുമവർ ചാടിക്കയറി
കുടുക്കിൽ തലയിടും.
രഞ്ജിത് വെള്ളിമണ്‍
👍😢
ReplyDelete