സെഞ്ച്വറി അടിക്കണമെന്ന മോഹത്തില്‍ ജീവിച്ച ഭവാനിയമ്മയെ കാലന്‍ തൊണ്ണൂറ്റിയൊന്‍പതാം വയസ്സില്‍ കുരുക്കിട്ട് പിടിച്ചു. പോത്തിന്‍പുറത്ത് കയറി പോകുന്ന വഴിയിലെല്ലാം ഭവാനിയമ്മ കാലനോട് കലമ്പുകയായിരുന്നു. തന്‍റെ സെഞ്ച്വറി നഷ്ടപ്പെുത്തിയ കാലനെ ഭവാനിയമ്മ കണക്കില്ലാതെ തെറിവിളിച്ചു. രാമായണവും മഹാഭാരതവും ഗീതയും ദേവിമഹാത്മ്യവുമൊക്കെ ആവും വിധം ദിനവും വായിച്ചു നാമം ജപിച്ച് കഴിഞ്ഞിട്ടും തന്നെ നൂറ് തികക്കാന്‍ സഹായിക്കാതിരുന്ന വിഷ്ണുവിനും ശിവനുമൊക്കെ ഭവാനിയമ്മയുടെ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വന്നു. ഭവാനിയമ്മയുടെ വഴക്ക് ദൈവങ്ങള്‍ക്ക് കൂടി വീതിച്ച് പോകുന്ന കണ്ടപ്പോഴാണ് അതുവരെ കുണ്ഠിതനായിരുന്ന കാലന് അല്‍പം ആശ്വാസം കിട്ടിയത്.
പോകുന്ന വഴിയില്‍ കാലന്‍ മറ്റൊരാളെക്കൂടി കുരുക്കിട്ട് പിടിച്ചു. നിരീശ്വരവാദിയായൊരു നേതാവായിരുന്നു. ആരും കാണാതെ തലയില്‍മുണ്ടിട്ട് വെളുപ്പാന്‍ കാലത്ത് ക്ഷേത്രത്തില്‍ പോയപ്പോള്‍ കള്ളനെന്ന് കരുതി ആരോ എറിഞ്ഞ് വീഴ്ത്തിയതാ. കൃത്യം മെഡുല ഒബ്ലാംഗേറ്റക്ക് തന്നെ കല്ല് കൊണ്ടതോടെ കാലന്‍ കുരുക്കിട്ട് നേതാവിനെ പിടികൂടി. നേതാവ് കൂടി വന്നപ്പോ പോത്തിന്‍റെ പുറത്തെ സ്ഥലപരിമിതി ഭവാനിയമ്മയെ അലോസരപ്പെടുത്തി. അതുവരെ കാലൊക്കെ നീട്ടി വിശാലമായിരുന്ന ഭവാനിയമ്മക്ക് ഒതുങ്ങിയിരിക്കേണ്ടി വന്നു. നേതാവ് വന്ന് കയറിയത് മുതല്‍ പോത്തിന്‍റെ പുറത്ത് കാലന് ഇരിക്കാന്‍ വേണ്ടിയുണ്ടാക്കിയ പ്രത്യേക പീഠത്തിലാണ് കണ്ണ് വച്ചിരുന്നത്. അത് മനസിലാക്കിയതോണ്ടാണോ എന്നറിയില്ല കാലന്‍ ഇരിപ്പിടത്തിലൊന്നമര്‍ന്നിരുന്നു.
അല്‍പം പോയിക്കഴിഞ്ഞപ്പോള്‍ കാലന്‍ ഒരു കൊച്ച് പയ്യനെക്കൂടി കുരുക്കിട്ട് പിടിച്ചു. പതിനെട്ട് തികഞ്ഞിട്ടില്ലാത്ത അവനെ റോഡില്‍ ചിതറിപ്പരന്ന രക്തത്തിനും മാംസത്തിനുമിടയില്‍ നിന്നാണ് കാലന്‍ കുരുക്കിലാക്കിയത്. ബൈക്ക് ഒരു ടിപ്പറിനടിയിലേക്ക് പാഞ്ഞ് കയറുന്നത് ഒരു നടുക്കത്തോടെയായിരുന്നു ഭവാനിയമ്മയും നേതാവും നോക്കിയിരുന്നത്. പയ്യന്‍ കൂടി വന്നപ്പോഴേക്കും പോത്തിന്‍റെ പുറത്ത് ഇരിക്കാന്‍ സ്ഥലമില്ലാതെ ഞെരുക്കം അനുഭവപ്പെട്ടു. ഭവാനിയമ്മ പിറുപിറുത്തു. നേതാവ് മുദ്രാവാക്യം വിളിച്ചു. പയ്യന്‍ ഫെയ്സ്ബുക്കില്‍ "Totally conjusted ഫീലിംഗ് ആങ്ക്രി" എന്ന് സ്റ്റാറ്റസ് ഇട്ടു. എല്ലാം കണ്ട് ഭയന്ന കാലന്‍ അന്നത്തെ വേട്ട അവസാനിപ്പിച്ച് മുകളിലേക്ക് പോകാന്‍ പോത്തിന് നിര്‍ദ്ദേശം നല്‍കി. പിണ്ണാക്ക് കഴിക്കാതെ വിശന്ന് കണ്ണ് കറങ്ങിത്തുടങ്ങിയിരുന്ന പോത്ത് അത് കേള്‍ക്കാന്‍ കാത്തിരുന്ന പോലെ മുകളിലേക്ക് ആയാസപ്പെട്ടു നടന്നു.
ഭവാനിയമ്മ "രാമ രാമ" എന്ന് രാമനാമം ജപിക്കാന്‍ തുടങ്ങി, ചെക്കന്‍ അപ്പോഴും വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും വിരാജിക്കുകയായിരുന്നു. കാലനാണെങ്കില്‍ ആ മാസത്തെ ബാലന്‍സ് ഷീറ്റ് ഒത്തുനോക്കി വെട്ടലും തിരുത്തലുമെക്കെ നടത്തുന്നതില്‍ വ്യാപൃതനായിരുന്നു. ഫുള്‍ചാര്‍ജ്ജും തീര്‍ന്ന് സ്വിച്ച്ഓഫ് ആയ പലരെയും പിടിക്കാന്‍ ചെല്ലുമ്പോ ചില ഡോക്ടര്‍മാര്‍ അവരെ ഇപ്പോ ശരിയാക്കിത്തരാമെന്നും പറഞ്ഞ് കുറെ യന്ത്രങ്ങളില്‍ തളച്ചിട്ടിരിക്കുന്നത് മൂലം ടാര്‍ഗറ്റ് തികക്കാനാവുന്നില്ലെന്ന് കാലന്‍ പരിതപ്പിക്കുന്നുണ്ടായിരുന്നു.
നേതാവിനാണേല്‍ ആകെയൊരു ബോറടിയായിരുന്നു. ബോറടി മാറ്റാന്‍ ഭവാനിയമ്മക്കിട്ടൊരു കുത്ത് കൊടുക്കാന്‍ നേതാവ് തീരുമാനിച്ചു. രാമനാമം ചൊല്ലിയ ഭവാനിയമ്മയോട് നേതാവ് പറഞ്ഞു " ദൈവമൊന്നുമില്ല ഭവാനിയമ്മേ വെറുതേയെന്തിനാ നാമം ചൊല്ലി നാവുകുഴയുന്നത്."
അത് കേട്ടതും ഭവാനിയമ്മക്ക് കലി കയറി. "ദൈവമില്ലെങ്കില്‍ പിന്നെ നേതാവെന്തിനാ രാവിലെ തലയില്‍ മുണ്ടിട്ട് അമ്പലത്തില്‍ പോയത് ? "
അമ്മൂമ്മ മറുചോദ്യം ചോദിച്ചു. നേതാവ് പരുങ്ങി.
"അത് ഭക്തി കൊണ്ട് പോയതല്ല, പൂജാരി കൈക്കൂലി വാങ്ങുന്നുണ്ടോ എന്ന് നോക്കാനും, മന്ത്രങ്ങളെല്ലാം കൃത്യമായാണോ ചൊല്ലുന്നതെന്നുമൊക്കെ നോക്കാന്‍ പോയതാണ്.പിന്നെ അവിടെ ഭക്തര്‍ ഇടുന്ന പണം വീതിച്ച് മറ്റ് ക്ഷേത്രങ്ങള്‍ക്കൊക്കെ കൊടുത്ത് അവിടുത്തെ ജീവനക്കാരെ പട്ടിണിയാകാതെ രക്ഷിക്കേണ്ടെ?"
നേതാവ് ഉരുളക്കുപ്പേരിപോലെ മറുപടി പറഞ്ഞു. പയ്യന്‍ ആ രംഗത്തിന്‍റെ ഫോട്ടോയെടുത്ത് അപ്പൊത്തന്നെ ഫെയ്സ്ബുക്കിലിട്ടു. "നേതാവ് റോക്സ്" എന്ന് അടിക്കുറിപ്പുമിട്ടു.

"അമ്മൂമ്മേ അമ്മൂമ്മേ ഈ രാമായണത്തിലും മഹാഭാരതത്തിലും മൊത്തം യുദ്ധമാണല്ലോ, മണ്ണിനുവേണ്ടി യുദ്ധം , പെണ്ണിനു വേണ്ടിയുദ്ധം, ചതി, വഞ്ചന അങ്ങനെ എന്തൊക്കെയാ, അതുകൊണ്ട് എനിക്ക് ആ പുസ്തകങ്ങളൊന്നും ഇഷ്ടമല്ല."
പയ്യന്‍ ആദ്യമായി വായ തുറന്നു.
നേതാവ് അവനെ സപ്പോര്‍ട്ട് ചെയ്തു. " പിന്നെ കുറേ പുരാണങ്ങളും വേദങ്ങളും, കുറേ കെട്ടുകഥകളെഴുതി വച്ചിരിക്കുന്നു, സാധാരണക്കാരെ പറ്റിച്ച് ജീവിക്കാന്‍ മേലാളന്മാര്‍ക്ക് അവസരമുണ്ടാക്കാന്‍ വേണ്ടി. കേള്‍ക്കുമ്പോള്‍ തന്നെ പുച്ഛം തോന്നും"
രണ്ടാളിന്‍റെയും വര്‍ത്തമാനം അമ്മൂമ്മക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. കാലനാണേല്‍ ഇതിലൊന്നും ശ്രദ്ധിക്കാതെ കഴിഞ്ഞ ദിവസത്തെ വര്‍ഗ്ഗീയ ലഹളയില്‍ ചത്തവരുടെ കണക്ക് ശരിയാക്കുകയായിരുന്നു. അമ്മൂമ്മ പക്ഷേ അരയും തലയും മുറുക്കി ഇറങ്ങി.
" ടാ മോനെ നീ സ്കൂളില്‍ കുറേ പുസ്തകങ്ങള്‍ പഠിച്ചതല്ലേ, ദാ ഈ നേതാവും സമരം വിളിച്ച് നടക്കുന്നതിനിടയില്‍ പള്ളിക്കൂടത്തിന്‍റെ വരാന്തയിലെങ്കിലും വച്ച് കേട്ടിട്ടുമുണ്ടാകും ചിലതൊക്കെ. അതിലൊരുപാട് യുദ്ധങ്ങളെപ്പറ്റി പഠിച്ചില്ലേ? പുരാണത്തിലല്ല, ചരിത്രത്തില്‍, ബ്രഹ്മാസ്തരമെയ്താല്‍ പന്തീരാണ്ട് കൊല്ലം ആ ഭൂമിയില്‍ പല്‍നാമ്പ് പോലും കിളിര്‍ക്കില്ലയെന്നും, അസ്ത്രം പതിച്ചാല്‍ ഉത്തരയുടെ ഗര്‍ഭസ്ഥ ശിശുവിന് വരെ അപകമുണ്ടാകുമെന്നും പറഞ്ഞ പുരാണം പഠിപ്പിച്ചില്ലേലും ഹിരോഷിമയിലും നാഗസാക്കിയിലും വീണ അണുബോംബിനെപ്പറ്റിയും അതിന്‍റെ പരിണിത ഫലത്തെപ്പറ്റിയും പഠിപ്പിച്ചിട്ടുണ്ടാകുമല്ലോ, അതൊക്കെ പഠിച്ചപ്പോ പുച്ഛം തോന്നിയിരുന്നോ?, ചരിത്രത്തിലെ ഓരോ യദ്ധങ്ങളുടെയും കാരണമൊന്നന്വേഷിച്ചു നോക്കു. എന്നിട്ട് പുച്ഛിക്കു വിശ്വാസിയുെ പുസ്തതകങ്ങളെ"
നേതാവ് ചെറുതായൊന്ന് ചമ്മി. കിട്ടിയ അവസരം മുതലാക്കി പയ്യന്‍ അടുത്ത പോസ്റ്റ് ഫെയ്സ്ബുക്കിലിട്ടു. "അമ്മൂമ്മ കിടു. നേതാവ് പ്ലിംഗ്" എന്ന അടിക്കുറുപ്പോടെ,
" ലോകത്ത് ആദ്യമായി വിമാനം കണ്ട് പിടിച്ചതാരാണ് ?" അമ്മൂമ്മയുടെ ചോദ്യം കേട്ട് നേതാവിന്‍റെ കണ്ണുകള്‍ ലെഫ്റ്റ് റൈറ്റ് അടിച്ചു. ലെഫ്റ്റിലിരുന്ന കാലന്‍ പല്ലിളിച്ച് ചിരിച്ചു, റൈറ്റിലിരുന്ന പയ്യന്‍റെ കണ്ണുകള്‍ ഗൂഗിളില്‍ തിരയുകയായിരുന്നു. വളരെ വേഗത്തില്‍ പയ്യനുത്തരം കിട്ടി "1903 ല്‍ വില്‍ബര്‍ റൈറ്റും ഓര്‍വില്‍ റൈറ്റും ചേര്‍ന്ന്." ഉത്തരം പറഞ്ഞ പയ്യന്‍ തുള്ളിച്ചാടി. അമ്മൂമ്മ നേതാവിനോട് പറഞ്ഞു. "രാമായണത്തില്‍ കുബേരനും രാവണനുമൊക്കെ വിമാനം പറത്തിയിരുന്നു എന്നെഴുതിയത് 1867 ലും 1871 ലുമായി റൈറ്റ് സഹോദരന്മാര്‍ ജനിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പെയായിരുന്നു. 1978 ല്‍ ലൂയിസ് ബ്രൌണ്‍ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവായി ജനിക്കുന്നതിനും മുന്‍പാണ് ഗാന്ധാരിയുടെ ഉദരത്തില്‍ നിന്നും വന്ന മാംസ പിണ്ഡം 101 കുടങ്ങളില്‍ ഔഷധങ്ങള്‍ ചേര്‍ത്ത് സൂക്ഷിച്ച് 101 കൌരവരുണ്ടായി എന്ന് മഹാഭാരതത്തില്‍ എഴുതിയത്. 1564 ഗലീലിയോയും 1642ല്‍ ഐസക് ന്യൂട്ടണും ജനിക്കും മുന്നേയായിരുന്നു വേദങ്ങളിലും പുരാണങ്ങളിലും ചൊവ്വയെയും ശുക്രനെയും ശനിയെയും വ്യാഴത്തെയുമൊക്കെ പ്രതിപാദിച്ചതും പൂജിച്ചതും."
അമ്മൂമ്മയുടെ ജ്ഞാനത്തിനുമുന്നില്‍ രണ്ടാളും, എന്തിന് കാലന്‍ വരെ അന്തം വിട്ടിരുന്നു. പക്ഷേ തോല്‍ക്കാന്‍ നേതാവ് തയ്യാറായിരുന്നില്ല.
"എല്ലാം പറ്റിക്കലാണ്. എന്‍റെ നാട്ടില്‍ കുറേ പൂജാരിമാര്‍ വന്ന് യാഗം നടത്തി മഴപെയ്യിക്കാന്‍ , അതും ഈ ആധുനിക കാലത്ത്. ഒടുക്കം ചക്ക വീണ് മുയല് ചത്തെന്ന് പറഞ്ഞ പോലെ മഴയൊന്ന് പെയ്തു. കാലാവസ്ഥക്കാര്‍ പറഞ്ഞിട്ടുണ്ടായിരുന്നു. മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന്, അല്ലാതെ യാഗം നടത്തിയാണ് മഴ പെയ്തതെന്ന് വിശ്വസിക്കാന്‍ വിഢികള്‍ക്കേ കഴിയൂ."
നേതാവ് തന്‍റെ നിലപാട് പറഞ്ഞു. അമ്മൂമ്മ നേതാവിനെ പൊളിച്ചടുക്കുമെന്ന് പയ്യന് വിശ്വാസമുള്ളതുകൊണ്ട് പയ്യന്‍ അമ്മൂമ്മ എന്താണ് പറയാന്‍ പോകുന്നതെന്ന് കാതോര്‍ത്തിരുന്നു.
"ടാ മക്കളേ ഒരു രാസവസ്തു മേഘങ്ങള്‍ക്ക് മുകളില്‍ വിതറിയാല്‍ കൃത്രിമമായി മഴ പെയ്യിക്കാമെന്ന് ആധുനിക ശാസ്ത്രം കണ്ട് പിടിച്ചിട്ടുണ്ട് , എന്തോന്നാടാ കൊച്ചനേ അതിന്‍റെ പേര് ?" അമ്മൂമ്മ പയ്യനോട് ചോദിച്ചു. ഗൂഗിളില്‍ തിരഞ്ഞ് അവനത് കണ്ടെത്തി . "സില്‍വര്‍ അയഡൈഡ്".
അമ്മൂമ്മ തുടര്‍ന്നു. "ടാ മക്കളേ ഹോമ കുണ്ഡത്തിലര്‍പ്പിക്കുന്ന പൂജാദ്രവ്യങ്ങള്‍ അഗ്നിയില്‍ ജ്വലിച്ച് ആ പുക അന്തരീക്ഷവായുവില്‍ കലര്‍ന്ന് മുകളിലേക്കുയര്‍ന്ന് മേഘങ്ങളില്‍ പ്രതിപ്രവര്‍ത്തിച്ച് ജലതന്മാത്രകളുടെ ഭാരം വര്‍ദ്ധിപ്പിച്ച് മഴയുണ്ടാകുന്നു എന്ന് പ്രബന്ധം അവതരിപ്പിച്ച് ഡോക്ടറേറ്റ് വാങ്ങി കക്ഷത്ത് വച്ച് ഗമ പറയേണ്ട ആവശ്യം പഴയ ഋഷിമാര്‍ക്കില്ലായിരുന്നത് കൊണ്ട് അവരിതിനെയെല്ലാം ദൈവികമായി കണ്ടു, ദൈവത്തിന്‍റെ അദ്ഭുതങ്ങളായി കണ്ടു .അത്ര തന്നെ."
" ടാ മക്കളേ 1451 ല്‍ ജനിച്ച് ക്രിസ്റ്റഫര്‍ കൊളംബസ് എന്ന നാവികന്‍ 1492 ല്‍ അമേരിക്ക കണ്ട് പിടിച്ചു എന്ന് നമ്മളെയൊക്കെ സ്കൂളില്‍ പഠിപ്പിച്ചു എന്നാല്‍ അതിന്‍റെയര്‍ത്ഥം അമേരിക്ക അതിനു മുന്‍പില്ലായിരുന്നു എന്നല്ല. അതെവിടെയെങ്കിലും കളഞ്ഞുപോയിരുന്നു എന്നുമല്ല. അതുപോലെ തന്നെയാണ് നമ്മള്‍ പഠിച്ച പലതുമെന്ന് മനസിലാക്കുക. പുരാണങ്ങളെയും ഇതിഹാസങ്ങളെയും വേദങ്ങളെയും മന്ത്രങ്ങളെയും പുച്ഛിക്കാം, നിന്ദിക്കാം. പക്ഷേ ഈ നാട് ആക്രമിച്ച് കീഴടക്കി ഭരിച്ച വിദേശികള്‍ ഇവിടെയുണ്ടായിരുന്ന അമൂല്യങ്ങളായ താളിയോലക്കെട്ടുകള്‍ കടത്തിക്കൊണ്ട് പോയതെന്തിനെന്നും , സംസ്കൃതം പഠിച്ച് ഗ്രന്ഥങ്ങളൊക്കെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതെന്തിനെന്നും ചിന്തിച്ച് നോക്ക്. "
അമ്മുമ്മയിങ്ങനെ അറിവിന്‍റെ ഭാണ്ഡം തുറന്നപ്പോള്‍ പയ്യന്‍ ആവേശത്താല്‍ കൈയ്യടിച്ചു. കാലന്‍റെ കണക്ക് തെറ്റി. നേതാവിലെ അവിശ്വാസി അമ്മൂമ്മയോട് ജയിക്കാനായി വഴികള്‍ തിരഞ്ഞു. ഒടുക്കം നേതാവിനൊരു ഉപായം കിട്ടി. " ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് വന്ന ആണ്‍മക്കള്‍ ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്നതെന്തിനാ? അവര്‍ക്കശുദ്ധി കല്‍പ്പിച്ച് മുറിയിലടച്ചതെന്തിനാ? ഏത് ദൈവം പറഞ്ഞിട്ടാ?"
ഇത്തവണ അമ്മൂമ്മക്ക് ഉത്തരം മുട്ടുമെന്ന് നേതാവിന് ഉറപ്പായിരുന്നു. പയ്യന്‍ പ്രതീക്ഷയോടെ അമ്മൂമ്മയെ നോക്കി. കണക്കുകൂട്ടലുകള്‍ തെറ്റിയ കാലന്‍ കാല്‍ക്കുലേറ്റര്‍ താഴെ വച്ചിട്ട് അമ്മൂമ്മയെന്ത് പറയും എന്നറിയാനായി കാതോര്‍ത്തു.
"കുറച്ച് കാലം മുന്‍പ് വരെ കൂട്ടുകുടുംബ വ്യവസ്ഥയായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഒരോ വീട്ടിലും ഒരു പാടംഗങ്ങളുണ്ടായിരുന്നു. ഇവര്‍ക്കൊക്കെ വെച്ചുവിളമ്പല്‍ തന്നെ വീട്ടിലെ സ്ത്രീകള്‍ക്ക് വലിയ ജോലിയായിരുന്നു. ഇനി ജോലി കഴിഞ്ഞാലും ഇന്നത്തെപ്പോലെ സീരിയല്‍ കണ്ടിരിക്കാനും പറ്റില്ല. പാടത്തും പറമ്പിലും പലവിധ പണികള്‍ ഉണ്ടാവും നെല്ലുണക്കാനുണ്ടാകും, നെല്ലും എള്ളുമൊക്കെ കുത്താനുണ്ടാകും, , വെള്ളം ഒരുപാടു കോരേണ്ടി വരും. അങ്ങനെ പകലന്തിയോളം പണിയാണ്. രാവില മുടങ്ങാതെ മുങ്ങിക്കുളിച്ച് കുുംബക്ഷേത്രത്തിലോ, വീട്ടിലെ പൂജാമുറിയിലെങ്കിലുമോ പോയി വിളക്ക് വച്ച് തൊഴുതിട്ടായിരുന്നു അടുക്കളയില് കയറിയിരുന്നത്... ഇനി നേതാവ് പറഞ്ഞ ആര്‍ത്തവത്തിന്‍റെ കാര്യം. നേതാവേ ഒരു പെണ്ണ് ഋതുമതിയാകുന്നത് വലിയൊരു ആഘോഷമായിരുന്നു ഞങ്ങളുടെയൊക്കെ വീടുകളില്‍, അവള്‍ക്ക് നിറയെ പലഹാരങ്ങളും പുത്തനുടുപ്പുകളും, ആഭരണങ്ങളും വാങ്ങിക്കൊടുത്തിരുന്നു. പിന്നെ സ്ത്രീകള്‍ക്ക് ആ ദിവസങ്ങളില്‍ ശരീരത്തിന് ധാരാളം രക്ത നഷ്ടമുണ്ടാകുന്നതിനാലും , ശാരീരികമായ ക്ഷീണം, വേദന, ആ വേദനയെ തുടര്‍ന്നുണ്ടാകുന്ന ദേഷ്യവും അസ്വസ്ഥതയും ഒക്കെ ഉണ്ടാകുന്നതിനാല്‍ പെണ്ണിന് വിശ്രമം വേണമെന്ന് അന്നുള്ളവര്‍ തീരുമാനിച്ചു. വെറുതേ പേരിനൊരു റസ്റ്റല്ല , കംപ്ലീറ്റ് റെസ്റ്റ്. ഇന്ന് ആ ദിവസങ്ങളൊക്കെ ആഘോഷിക്കാമെന്നാണല്ലോ ചില പരസ്യക്കാര്‍ പറയുന്നത്. അതവരുടെ ഉല്‍പ്പന്നം ചിലവാക്കാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രം. പക്ഷേ പണ്ടുള്ളവര്‍ വിശ്രമം നിര്‍ദ്ദേശിച്ചു. അത് പ്രാവര്‍ത്തികമാക്കാന്‍, പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ അന്നുള്ളവര്‍ വിശ്വാസത്തെ കൂട്ടുപിടിച്ചു. ആചാരങ്ങളുണ്ടാക്കി. ദൈവഭയമുള്ളവര്‍ അതനുസരിക്കുന്നു. പലതും യഥാവിധി നടപ്പിലാക്കണമെങ്കില്‍ ഈ ഭയം ആവശ്യമായിരുന്നു."
"പിന്നേ ഭയം. ചുമ്മാ ആള്‍ക്കാരെ പറ്റിക്കാന്‍." നേതാവ് വിടാന്‍ ഭാവമില്ലായിരുന്നു. അമ്മൂമ്മയും രണ്ടു കല്‍പിച്ച് തന്നെയായിരുന്നു.
"സ്കൂളില്‍ പഠിച്ച കാലത്ത് സാറിന്‍റെ തല്ല് പേടിച്ചല്ലേ പലതും നമ്മള്‍ കാണാപ്പാഠം പഠിച്ചത്. ഇന്‍ഡ്യന്‍ പീനല്‍ കോഡുള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരം ശിക്ഷ കിട്ടുമെന്നുള്ളതുകൊണ്ടല്ലേ നമ്മളില്‍ പലരും കുറ്റകൃത്യങ്ങള്‍ ചെയ്യാതിരിക്കുന്നത്. അങ്ങനെയൊരു ഭയം ഇല്ലായിരുന്നെങ്കിലോ ? ഇനി നിയമങ്ങള്‍ ഉണ്ടെന്ന് കരുതി കുറ്റകൃത്യം ചെയ്ത എല്ലാവരെയും നിയമം ശിക്ഷിക്കുന്നുണ്ടോ ? ഇല്ലെന്നാണ് ഉത്തരം കാരണം നിയമത്തെ വ്യാഖ്യാനിച്ച് തെറ്റിനെ ശരിയാക്കാന്‍ ഒരു വക്കീലിന് കഴിയും, അതുപൊലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും വ്യാഖ്യാനിച്ച് നല്ലതെന്ന് പറയാന്‍ വിശ്വാസിക്കും, അതൊക്കെ കള്ളത്തരമാണെന്ന് പറയാന്‍ അവിശ്വാസിക്കും കഴിയും. വക്കീല്‍ തെറ്റിനെ ശരിയാക്കുമ്പോള്‍ തെറ്റുകാരന് പ്രോത്സാഹനമാകും, നിയമത്തിലുള്ള, ശിക്ഷയിലുള്ള ഭയം ഇല്ലാതാകുന്നത് തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിനു കാരണമാകും, അരാജകത്വമുണ്ടാകും. അതുപൊലെതന്നെയാണ് വിശ്വാസവും."
നേതാവ് വീണ്ടും എന്തോ പറയാനായി വാ തുറന്നു. കാലന്‍ നേതാവിനൊറ്റച്ചവിട്ട് വച്ചു കൊടുത്തു. "അവന്‍റെ ഒടുക്കത്തെ ചര്‍ച്ച കാരണം എന്‍റെ കംപ്ലീറ്റ് കണക്കും തെറ്റി. എന്‍റെ കംപ്ലീറ്റ് കോണ്‍സന്‍ട്രേഷനും പോയി. ഇനി വീണ്ടും അടുത്ത ഏതാണ്ട് കൊനഷ്ട് ചോദിക്കാന്‍ വരുവാ." കാലന് കലിയടക്കാനായില്ല.
ആ ചിവിട്ടിന് ബാലന്‍സ് തെറ്റി നേതാവ് താഴെ വീണ് നിലവിളിച്ചു. ഭാര്യ ലൈറ്റിട്ടു.
" എന്നതാ മനുഷ്യാ, എന്ത് പറ്റി ? "
പുറത്ത് കോഴി കൂവി.
രഞ്ജിത് വെള്ളിമണ്‍

No comments:
Post a Comment
Type your valuable comments here