അദ്ധ്യായം – 2
ഡി.വൈ.എസ്.പി രാജൻ ജോണിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും പ്രസ്തുത കേസ് അന്വേഷിച്ച എ.സി.പി ശ്യാംമാധവിനെ തട്ടിക്കൊണ്ടു പോവകയും ചെയ്തതിനു പിന്നിൽ നിഖിൽ രാമൻ എന്ന ഒരു വ്യക്തി മാത്രമല്ലെന്നും, ഇൻറലിജൻസ് കണ്ടെത്തിയത് പോലെ ഏതോ തീവ്രവാദ ഗ്രൂപ്പിൻറെ ഇടപെടലുണ്ടെന്നുമുള്ള നിഗമനത്തിലാണ് എസ്.പി.കിരൺ മാത്യു അന്വേഷണം ആരംഭിച്ചത്.
“ നിഖിലിൻറെ പ്രതികാരത്തെ കരുവാക്കി അതിലും വലുതെന്തൊക്കെയോ അവർ പ്ലാൻ ചെയ്യുന്നുണ്ട്. നമ്മുടെ പോലീസ് സിസ്റ്റത്തിൻറെ ആത്മവിശ്വാസം തകർത്ത് അതിലൂടെ നാട്ടിൽ അരാജകത്വം അഴിച്ചുവിടുകയാണ് അവരുടെ ലക്ഷ്യം. അതിനായി അവർ നിഖിലിനെ പോലുള്ളവരെ ഇരയാക്കും, കൂടെ നാട്ടിലെ ഗുണ്ടാ ഗ്യാങ്ങുകളുമായും അവർ കരാറുണ്ടാക്കും. ശരിക്കും അങ്ങനെയൊക്കെയാണ് സംഭവിക്കുന്നതെങ്കിൽ അത് നമുക്ക് തീർച്ചയായും വലിയൊരു വെല്ലുവിളിയായി മാറിയേക്കാം.”
എസ്.പി കിരൺ മാത്യു തൻറെ അനുമാനങ്ങൾ ഡി ജി പി യോട് വിശദീകരിച്ചു. അൽപ നേരത്തെ നിശബ്ദതക്ക് ശേഷം ഡി.ജി.പിയാണ് സംസാരിച്ച് തുടങ്ങിയത്.
“ശരിയാണ് കിരൺ കാര്യങ്ങൾ അങ്ങനെയാണെങ്കിൽ നമ്മൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. നമ്മുടെ സിസ്റ്റത്തിലെ എല്ലാം പഴുതുകളുമടച്ച് ശത്രുവിന് ഒരു ചുവട് മുന്നേ എത്താൻ നമുക്കാവണം. അല്ലാത്ത പക്ഷം അത് വലിയൊരു നാശത്തിലേക്ക് നമ്മുടെ നാടിനെ എത്തിക്കും. ശ്യാമിനെ കടത്തിക്കൊണ്ടു പോയവരുടെ ഭീഷണിക്കത്തിൽ അപ്രത്യക്ഷമായ പോലീസുകാരെ പറ്റി പറഞ്ഞിരുന്നുവല്ലോ, എന്തായി അതോക്കുറിച്ചുള്ള അന്വേഷണം?”
കിരൺ ഒരു ഫയൽ എടുത്തു. “സർ ആ ഭീഷണിയെത്തുടർന്ന് നമ്മളൊരു ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. അവധിയിലും സസ്പെൻഷനിലുമുൾപ്പെടെയുള്ള മുഴുവൻ പോലീസുകാരുടെയും കറൻറ് സ്റ്റാറ്റസ് റിപ്പോർട്ട് ചെയ്യാൻ എല്ലാ പോലീസ് സ്റ്റേഷനിലേക്കും മെസേജ് നൽകിയിരുന്നു. Unfortunately we don’t have the details of our three men.”
“ആരൊക്കെയാണ് ആ മൂന്ന് പേർ ?
“സബ് ഇൻസ്പെക്ടർ പ്രസാദ് , ഹെഡ് കോൺസ്റ്റബിൾമാരായ പീറ്റർ, സുഭാഷ്. ഇതിൽ സുഭാഷും , പീറ്ററും ഒരേ ബാച്ചിൽ സർവ്വീസിൽ കയറിയവരും ഏറെക്കാലം ഒന്നിച്ച് ജോലി ചെയ്തവരും, അടുത്ത സുഹൃത്തുക്കളുമാണ്. അവർ രണ്ടാഴ്ചത്തെ അവധിയെടുത്ത് ഒന്നിച്ച് ഗോവയിലേക്ക് ടൂർ പോയതാണ്. പക്ഷേ കഴിഞ്ഞ നാല് ദിവസമായി അവരെക്കുറിച്ച് യാതൊരു വിവരവുമില്ല. രണ്ട് പേരുടെയും ഫോൺ സ്വിച്ച് ഓഫ് ആണ്. ഗോവയിൽ അവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ അവരുടെ സാധനങ്ങളൊക്കെയുണ്ട്. പുറത്തേക്ക് പോയിട്ട് അവർ തിരിച്ചെത്തിയില്ല എന്നാണ് ഹോട്ടൽ ജീവനക്കാരുടെ മൊഴി. പിന്നെ സബ് ഇൻസ്പെക്ടർ പ്രസാദ്, അയാൾക്കിടക്കിടക്ക് ഒന്നു രണ്ട് ദിവസത്തേക്ക് മുങ്ങുന്ന സ്വഭാവമുണ്ടെന്നാണ് ഭാര്യ പറഞ്ഞത്. പക്ഷേ അയാൾ മുങ്ങുന്നത് ഹൈറേഞ്ചിലുള്ള മറ്റൊരു സത്രീയുടെ അടുത്തേക്കാണെന്ന് അടുത്ത് സുഹൃത്തുക്കൾക്കറിയാവുന്ന രഹസ്യമാണ്. പക്ഷേ ഇത്തവണ പ്രസാദ് അവിടെയും എത്തിയിട്ടില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.” കിരൺ പറഞ്ഞവസാനിപ്പിക്കും മുൻപ് ഡി.ജി.പി തൻറെ സംശയങ്ങൾ ചോദിച്ചു.
“എന്നു മുതലാണ് ഇവരെ കാണാതായിരിക്കുന്നത് ? ഈ തിരോധാനങ്ങൾക്ക് ഡി.വൈ.എസ്.പി മർഡർ കേസുമായി ബന്ധമുണ്ടോ ?”
“സർ ഇപ്പോൾ കാണാതായിരിക്കുന്ന മൂന്നുപേരും കൊല്ലപ്പെട്ട ഡി.വൈ.എസ്.പി രാജൻ ജോണിനൊപ്പം അയാൾ സി.ഐ ആയിരുന്ന കാലത്ത് ചില കേസുകളിൽ അസിസ്റ്റ് ചെയ്തിരുന്നവരാണ്. അവരന്വേഷിച്ച് പ്രമാദമായ കേസുകളിലൊന്നായിരുന്നു നിഖിൽ രാമൻറേത്. നിഖിലിനെ ക്രൂരമായ ശാരീരിക പീഡനത്തിന് വിധേയനാക്കിയതിൻറെ പേരിൽ ഇവർക്ക് കോടതിയുടെ ശാസനയും കിട്ടിയിരുന്നതാണ്. ഈ പ്രസാദ് പ്രാകൃതമായി മൂന്നാംമുറ പിൻതുടരുന്ന ഒരാൾ കൂടിയാണ്. രാജൻ ജോണിനെ കാണാതായ അതേ ദിവസം തന്നെയാണ് സബ് ഇൻസ്പെക്ടർ പ്രസാദിനെയും കാണാതായിരിക്കുന്നത്. പക്ഷേ മറ്റു രണ്ടുപേരെയും കാണാതായത് രാജൻ ജോണിൻറെ ബോഡി കിട്ടിയ ദിവസം രാത്രി മുതലാണ്.”
“So these guys may be in his custody. അല്ലേ മിസ്റ്റർ കിരൺ. ഈ നിഖിൽ രാമനെ കുറിച്ചുള്ള അന്വേഷണം എവിടെ വരെയായി?”
“ അയാൾ ജയിലിൽ നിന്നിറങ്ങി എങ്ങോട്ടാണ് പോയതെന്ന് അറിയില്ല. സ്വന്തം വീട്ടിൽ ചെന്നിട്ടില്ല, ഒരു പക്ഷേ അയാൾ ജയിൽ മോചിതനായ ഉടൻ തന്നെ ആരോ അയാളെ ഒപ്പം കൂട്ടിയതാകാം. നമ്മൾ പറഞ്ഞത് പോലെ പക്ഷേ ജയിലിൽ അന്വേഷിച്ചപ്പോൾ ശിക്ഷാ കാലയളവിലെല്ലാം തികച്ചും ശാന്ത സ്വഭാവിയായിരുന്നു അയാളെന്നും, ആദ്യ ഒന്നു രണ്ടു വർഷം ചില സുഹൃത്തുക്കൾ കാണാൻ വന്നതല്ലാതെ പിന്നീടങ്ങോട്ട് ആരും സന്ദർശകരില്ലായിരുന്നുവെന്നും അറിയാൻ കഴിഞ്ഞു. പരോളിൽ പോലും പുറത്തുപോകാൻ നിഖിൽ തയ്യാറായിട്ടുമില്ല. അത്തരമൊരാളെ നമ്മൾ കരുതും പോലെ ഒരു വ്യക്തിയോ സംഘടനയോ വേഗത്തിലെങ്ങനെ വലയിലാക്കി എന്നൊരു സംശയമുണ്ട്. പക്ഷേ ഡി.വൈ.എസ്.പി യുടെ തിരോധാനത്തിലും കൊലപാതകത്തിലും നിഖിലിനെ കൂടാതെ കുറഞ്ഞത് രണ്ട് പേർ പങ്കെടുത്തിട്ടുണ്ടെന്നത് ഫോറൻസിക് തെളിവുകളിൽ വ്യക്തമാണ്. നിഖിലിൻറെ പഴയകാല സുഹൃത്തുക്കളെയൊക്കെ നമ്മൾ ചോദ്യം ചെയ്തതാണ്. അവർക്കാർക്കും ഇതുമായി യാതൊരു ബന്ധവുമില്ല. അപ്പോപ്പിന്നെ ഇതിനുപിന്നിൽ നമ്മൾ കരുതും പോലെ ഒരു ഗ്രൂപ്പിൻറെ സ്വാധിനം സംശയിക്കാവുന്നതാണ്.”
“അപ്പോൾ ഈ മൂന്ന് തിരോധാനങ്ങൾക്കും രാജൻ ജോണുമായും നിഖിൽ രാമനുമായും നേരിട്ട് ബന്ധമുണ്ട്. പക്ഷേ എ.സി.പി ശ്യാം മാധവ് എങ്ങനെയിതിൽ പെട്ടു. ? അതേ കുറിച്ച് എന്താണ് കിരണിൻറെ നിഗമനം?
“ഒരു പക്ഷേ കിരൺ നിഖിലിനെ സംബന്ധിക്കുന്ന എന്തെങ്കിലും സുപ്രധാന വിവരങ്ങൾ കണ്ടെത്തിയിരിക്കാം, ചിലപ്പോൾ അവർ നേർക്കുനേർ കണ്ടിരിക്കാം. അതാവും ശ്യാമിനെ കിഡ്നാപ്പ് ചെയ്യാനുള്ള കാരണം. ശ്യാം സാഹസികനായ ഒരു പോലീസുകരനാണ്, വരും വരായ്ക നോക്കാതെ എന്തിനും ചാടിപ്പുറപ്പെടുന്ന പ്രകൃതം. ഒപ്പം മികച്ചൊരു കുറ്റാന്വേഷകനും. അതുകൊണ്ട് തന്നെ നിഖിലിനെ അയാൾ കണ്ടെത്തിക്കാണുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. പക്ഷേ...” എസ്.പി കിരൺ പാതിയിൽ നിർത്തി. അയാളുടെ കണ്ണുകൾ നിറഞ്ഞത് മറക്കാനെന്നോണം തൂവാലകൊണ്ട് മുഖം പൊത്തി. ശ്യാമും കിരണുമായുള്ള സൌഹൃദം നേരിട്ടറിയാവുന്ന ഡി.ജി.പി കിരണിനെ ആശ്വസിപ്പിച്ചു.
“ I Know him very well he is a talented sharp shooter too. Let’s hope for the best. ഈ നാലു പേരുടെയും തിരോധാനത്തെ പറ്റി എല്ലാ സ്റ്റേഷനിലേക്കും മെസേജ് നൽകിയിട്ടില്ലേ? ഗോവ പോലീസിൻറെ സഹായം ആവശ്യപ്പെട്ടോളു. രണ്ടു പേർ അവിടെയാണല്ലോ മിസ്സിംഗ് ആയിരിക്കുന്നത്.”
“നമ്മുടെ ഒരു ടീമിനെ ഗോവയിലേക്ക് അയക്കുന്നുണ്ട് സർ,”
“Good make it fast, u also constitute a better team for ur investigation. Its our case”
അത്രയും പറഞ്ഞ് ആ കൂടിക്കാഴ്ച അവസാനിപ്പിച്ച് ഡി.ജി.പി എഴുന്നേറ്റു. എസ്.പി കിരൺ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു.
“Off course Sir, I will… മരണത്തിന് വിട്ടു കൊടുക്കാതെ നമ്മുടെ നാല് പോലീസുകാരെയും കണ്ടെത്തിയിരിക്കും സർ, ഒപ്പം നിഖിൽ രാമനെയും. within no time?”
ഇതേ സമയം NH 66 ൽ ഗോവയിൽ നിന്നും കാസർഗോഡ് അതിർത്തി ലക്ഷ്യമാക്കി ഒരു വെള്ള സ്കോർപ്പിയോ പായുന്നുണ്ടായിരുന്നു. ഡ്രൈവിംഗ് സീറ്റിൽ അജ്മൽ ജലാൽ. ശിവലാൽ ഷെട്ടിയെന്ന സ്വർണ്ണക്കടത്തുകാരുടെ അപ്പോസ്തലൻറെ പടയിലെ മികച്ച വേട്ടനായകളിലൊരാൾ കൂടിയായ അതിസമർത്ഥനായ ഡ്രൈവർ, മുൻ സീറ്റിൽ ഒപ്പമുള്ളത് കൊല്ലാൻ പറഞ്ഞാൽ കൊന്നു തിന്നാൻ തയ്യാറായി നിൽക്കുന്ന ശിവലാലിൻറെ പടയിലെ കരുത്തനായ പോരാളി ദിനചന്ദ്ര എന്ന ചന്ദ്ര ഭായ്. പിന്നിൽ അലസമായി ചാരിക്കിടക്കുകയാണ് നിഖിൽ രാമൻ. പ്രതികാരപൂർത്തീകരണത്തിൻറെ ആലസ്യം. താനെന്നൊരു നിസ്സാരനായ വ്യക്തിക്ക് ഒരിക്കലും സാധ്യമാകില്ല എന്ന് കരുതിയ പ്രതികാരു പൂർത്തീകരണം. പതിന്നാല് വർഷങ്ങൾക്ക് മുൻപ് ശരീരത്തിൻറെ ഓരോ അണുവിലും വേദനയുടെ തീ പടർത്തിയ നാല് പോലീസുകാർ. തൻറെ വേദന കണ്ട് ആനന്ദിച്ച് ആർത്തുല്ലസിച്ച് ചിരിച്ച നാല് പോലീസുകാർ, നിഖിൽ രാമനെന്ന പാവം പയ്യൻ നിരപരാധി ആയിരുന്നെന്ന് വ്യക്തമായി അറിഞ്ഞിട്ടും ചിത്രവധം ചെയ്ത് നാല് പോലീസുകാർ. അവരിന്നില്ല. മറ്റൊരാളിൻറെ വേദന കാണുമ്പോൾ കണ്ണീരണിഞ്ഞിരുന്ന ബാല്യവും കൌമാരവും തനിക്ക് കൈമോശം വന്നിരിക്കുന്നു. ഇരയുടെ വേദനയും കരച്ചിലും കാണുവാൻ പിന്നെയും പിന്നെയും വേദനിപ്പിക്കുന്ന, മുറിവുകളിൽ വീണ്ടു വീണ്ടും കുത്തി നോവിക്കുന്ന, അവരുടെ ആർത്തനാദം കേൾക്കുമ്പോൾ മനസിൽ കുളിരണിയുന്ന ഒരു സൈക്കോ ആയി താൻ മാറിപ്പോയോ എന്ന് നിഖിലിന് തോന്നി.
പീറ്ററിനെയും സുഭാഷിനെയും കാലപുരിക്കയച്ചിട്ട് ഗോവയിൽ നിന്ന് തിരിക്കുമ്പോൾ മനസിൽ തോന്നിയ ചാരിതാർത്ഥ്യം , തൻറെ ജീവിതത്തിലെ എറ്റവും മഹത്തായ നിമിഷമതായിരുന്നുവെന്ന് നിഖിലിന് തോന്നി. ചന്ദ്രഭായിയെ ജയിലിൽ വച്ച് പരിചയപ്പെടുവാൻ കഴിഞ്ഞിരുന്നില്ല എങ്കിൽ ഇതൊന്നും സാധ്യമാവുകയില്ലായിരുന്നു. ജയിലിൽ ഒന്നിച്ചു കഴിഞ്ഞ ആറ് മാസം, ആറ് മാസം കൊണ്ട് ഉണ്ടായത് ഒരു ജന്മാന്തര സൌഹൃദമായിരുന്നു. ശിക്ഷ കഴിഞ്ഞ് പോകുമ്പോൾ തന്നെ വേദനിപ്പിച്ചവരോട് പ്രതികാരം ചെയ്യുവാൻ സഹായിക്കാം എന്ന വാക്ക് നൽകിയിരുന്നു. പക്ഷേ പിന്നീട് ഒരിക്കൽ പോലും തന്നെ ഒന്ന് കാണാൻ പോലും ദിനചന്ദ്ര വരാതിരുന്നപ്പോൾ അതൊരു വെറും വാക്കായിരുന്നു എന്നു കരുതി. എന്നാൽ ശിക്ഷ പൂർത്തിയാക്കി ഇനി എങ്ങോട്ട് പോകുമെന്നറിയാതെ ചുറ്റക്കറങ്ങിയ തന്നെ തേടിപ്പിടിക്കുകയായിരുന്ന ചന്ദ്രഭായ്. ആദ്യം ഡി.വൈ.എസ്.പി രാജൻ ജോൺ, പിന്നെ സബ് ഇൻസ്പെക്ടർ പ്രസാദ്, ഒടുവിൽ പീറ്ററും സുഭാഷും, താൻ വേദനിച്ചതിനേക്കാളും തീവ്രമായ വേദനയറിഞ്ഞ് ഇഞ്ചിഞ്ചായി മരണം വരിച്ചു. അതിനായി ചന്ദ്രഭായ് വിട്ടു തന്നത് കൂട്ടത്തിലെ സൈക്കോകളായ രണ്ട് അനുയായികളെ അവരുടെ പീർന മുറകൾ കണ്ട് പലപ്പോഴും തനിക്ക് തന്നെ ഭയവും അറപ്പുമൊക്കെ തോന്നിയിരുന്നു. പക്ഷേ നിരപരാധിയായ തൻറെ ജീവിതം തകർത്ത് കളഞ്ഞ അവരത് അർഹിച്ചിരുന്നതാണെന്ന ചിന്തയായിരുന്നു തന്നെ അപ്പോഴൊക്കെ മുന്നോട്ട് നയിച്ചത്.
“എന്താണ് സുഹൃത്തേ ഉറക്കം കഴിഞ്ഞില്ലേ ?” ചന്ദ്ര ഭായിയുടെ ശബ്ദം നിഖിലിനെ ചിന്തകളിൽ നിന്നുണർത്തി. നമ്മൾ ദേ കേരള അതിർത്തിയിലെത്താറായി. നേരെ ചെന്ന് ചെക്പോസ്റ്റ് വഴി കടക്കാനാവില്ല. നല്ല ചെക്കിംഗ് ഉണ്ട്. നമ്മൾക്ക് കേരളം കടക്കാൻ സുരക്ഷിതമായ ചില രഹസ്യമാർഗ്ഗങ്ങളുണ്ട്. നിനക്കായി കേരളപോലീസ് നാടെങ്ങും വലവിരിച്ചിരിക്കുകയാണ്. എല്ലാ ചാനലുകളിലും നിൻറെ ചിത്രം കാണിക്കുന്നുണ്ട്. നമ്മളിപ്പോൾ പോകുന്നത് ശിവലാൽ ഷെട്ടിയുടെ സുരക്ഷിത കേന്ദ്രങ്ങളിലൊന്നിലേക്കാണ്. നീയവിടെ സെയ്ഫായിരിക്കും.”
നിഖിൽ തലയാട്ടി തൻറെ സമ്മതമറിയിച്ചു. എന്തായാലും ഇനിയുള്ള കാലം ഇവരോടൊപ്പം കൂടുവാൻ നിഖിൽ തൻറെ സമ്മതം ചന്ദ്ര ഭായിയെ അറിയിച്ചു കഴിഞ്ഞതുമാണല്ലോ.
ഒന്നും മിണ്ടാതെ വളരെ ഗൌരവത്തിൽ വണ്ടിയോടിക്കുന്ന അജ്മലിനെ കണ്ടപ്പോൾ ചന്ദ്ര ഭായിക്ക് എന്തോ സംശയം തോന്നി. അവൻറെ ഗൌരവം എന്തോ അപകടത്തിൻറെ സൂചനയാണ്, അൽപം മുൻപ് വരെ തന്നോട് തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചിരുന്ന അജ്മൽ കുറച്ച് സമയമായി ഗൌരവതരമായ നിശബ്ദതി പിൻതുടരുകയാണ് ഒപ്പം ഇടക്കിടെ റിയർ വ്യൂ മിററിലേക്ക് നോക്കുന്നുണ്ട്. ചന്ദ്ര ഭായ് തൻറെ വശത്തുള്ള മിററിലേക്ക് നോക്കി. ഒരു കർണ്ണാടക രജിസ്ട്രേഷൻ ബ്ലാക്ക് സ്കോർപിയോ പിന്നാലെയുണ്ട്, അജ്മലിൻറെ വേഗതയെ കൂസാതെ പിന്നാലെ പായുകയാണത്. ചന്ദ്ര അജ്മലിനെ നോക്കി.
“ എന്താ അജ്മലേ ഏതേലും പിള്ളേര് നിന്നോട് മത്സരിക്കുകയാണോ, അതോ?
“ പിള്ളേരാവും, മത്സരിച്ച് ജയിക്കാനുള്ള പാച്ചിലാണെന്ന് തോന്നുന്നു. അല്ലാതെ നമ്മുടെ വണ്ടിയെ ചെയ്സ് ചെയ്യാൻ ഈ മംഗലാപുരത്താരാണുള്ളത്. കുറച്ച് നേരമായി അവന്മാര് അഭ്യാസം തുടങ്ങിയിട്ട്. എന്തായാലും അതിൻറെ സാരഥിയും മോശക്കാരനല്ല. കൂടെ വച്ച് പിടിക്കുവാണ്.” അജ്മൽ ആക്സിലേറ്ററിൽ ഒന്നു കൂടി കാലമർത്തി, പക്ഷേ പിന്നിലുള്ള വണ്ടിയും ഒപ്പം തന്നെ വരികയായിരുന്നു.
“ അജ്മലേ ആവശ്യമില്ലാത്ത മത്സരം ആപത്താണ്. ചിലയിടത്ത് തോറ്റ് കൊടുക്കുന്നതാണ് ബുദ്ധി, പിള്ളേരെ കയറ്റി വിട്ടേക്ക്, അവർ അർമ്മാദിക്കട്ടെന്ന് “ ചന്ദ്ര ഭായ് പറഞ്ഞത് കേട്ട് അജ്മൽ വണ്ടിയുടെ വേഗം കുറക്കാതെ തന്നെ സൈഡ് കൊടുത്തു. പിന്നിലുള്ള വണ്ടി അതോടെ അവരുടെ വണ്ടിക്ക് സമാന്തരമായി വന്നു. തൊട്ടടുത്ത നിമിഷം നിഖിലിൻറെ ചെവി തുളച്ചുകൊണ്ട് ഒരു വെടിയുണ്ട കടന്ന് പോയി. അയാൾ സീറ്റിലേക്ക് മറിഞ്ഞുവീണു. എന്താണ് സംഭവിച്ചതെന്ന് മനസിലാകും മുൻപ് അടുത്ത വെടിയുണ്ട അജ്മലിൻറെ തലയോട്ടി തകർത്തു. ചന്ദ്രഭായിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് നിയന്ത്രണം നഷ്ടപ്പെട്ട വണ്ടി റോഡിൻറെ വശത്തെ വലിയൊരു മരത്തിലേക്ക് ഇടിച്ചുകയറിക്കഴിഞ്ഞിരുന്നു. ഒരു പിടച്ചിൽ പോലുമില്ലാതെ ചന്ദ്രഭായിയും മരണത്തിന് കീഴടങ്ങി.
അൽപം മുന്നിലേക്ക് മാറ്റി നിർത്തിയ ബ്ലാക്ക് സ്കോർപ്പിയോയിൽ നിന്നും ഡോർ തുറന്ന് ഡ്രൈവർ പുറത്തേക്കിറങ്ങി. തൊട്ടുമുന്നിലെ പോസ്റ്റിൽ പോലീസിൻറെ സിസിറ്റിവി കാമറ സ്ഥാപിച്ചിരിക്കുന്നത് കണ്ട അയാൾ തൻറെ തൊപ്പി മുഖത്തേക്ക് ചരിച്ച് വച്ച് മുഖത്ത് മാസ്ക് അണിഞ്ഞിരുന്നു. ആയാൾ അപകടത്തിൽപെട്ട വണ്ടിയുടെ സമീപം ചെന്ന് മൂവരുടെയും മരണം ഉറപ്പാക്കിയ ശേഷം തിരികെ വണ്ടിയിൽ കയറി, പിന്നിലിരുന്ന ആൾ തൻറെ തോക്ക് ബാഗിലാക്കി. വണ്ടി യു ടേൺ തിരിഞ്ഞ് പാഞ്ഞുപോയി. ആ വണ്ടിയുടെ പിന്നിൽ ഒരു സ്റ്റിക്കർ ഉണ്ടായിരുന്നു. ചുവന്ന നിറത്തിൽ അതിലെഴുതിയിരുന്നത് മലയാളമായിരുന്നു.

" രാവണൻ "
ഒപ്പം താഴെയായി പത്ത് തലയുള്ള രാവണൻറെ ചിത്രവവും.
അദ്ധ്യായം 3
കേരള പോലീസ് നാടുനീളെ തിരഞ്ഞ നിഖിൽ രാമന്റെ ശവശരീരം തലപ്പാടി ചെക്ക് പോസ്റ്റിൽ നിന്നും ഒരു കിലോമീറ്റർ മാറി കേരള അതിർത്തിക്കുള്ളിൽ ഹൈവേ സൈഡിൽ നിന്ന് കണ്ടെത്തി.
വിവരമറിഞ്ഞ് എസ്.പി കിരൺ മാത്യു കാസർഗോഡ് പാഞ്ഞെത്തി. അപ്പോഴേക്കും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിക്കഴിഞ്ഞിരുന്നു. ഡോ.അൻസിയ റഹ്മാൻ തന്നെയായിരുന്നു നിഖിലിന്റെ മൃതദേഹവും പോസ്റ്റ്മോർട്ടം ചെയ്തത്. കിരൺ അവരുടെ ഓഫീസിൽ ചെന്നു കണ്ടു.
" കുറേ ചോദ്യങ്ങൾ അവസാനിപ്പിച്ച് കൊലയാളി പോയിരിക്കുന്നു. ശരിക്കും വഴിമുട്ടിപ്പോയവന്റെ നിരാശയുണ്ട് എസ്.പി സാറിന്റെ മുഖത്ത് " അൻസിയ ഒരു ചെറു ചിരിയോടെയാണ് അത് പറഞ്ഞതെങ്കിലും വളരെപ്പെട്ടെന്ന് ആ മുഖത്ത് ദേഷ്യം നിറഞ്ഞു.
"ആദ്യമായാണ് അറവുകാരന്റെ മനസോടെ ഒരു മനുഷ്യ ശരീരം കീറിമുറിച്ചത്. നിഖിൽ രാമൻ, വല്ലാത്തൊരു പകയായിരുന്നു ഉള്ളിൽ മുഴുവൻ. പോസ്റ്റ്മോർട്ടം ടേബിളിൽ ആ മുഖം കണ്ടപ്പോൾ കുറച്ച് നേരത്തേക്ക് ഞാനൊരു ഡോക്ടർ അല്ലാതായിപ്പോയി." അത് പറയുമ്പോൾ മുഖത്ത് നിറഞ്ഞ ദേഷ്യത്തിലും കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു.
"ഹേയ് അൻസു , റിലാക്സ് ..... നിന്റെ ഉള്ളിലെ ഫീലിംഗ്സ് എനിക്ക് മനസിലാകും, ഞാനും അതേ മാനസികാവസ്ഥയിലാണ്, അറിയാമല്ലോ എനിക്കും ശ്യാം അത്രയേറെ പ്രിയപ്പെട്ടവനായിരുന്നു, ഒരു അനുജനെപ്പോലെ. ഇപ്പോ അവൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചു പോയോ എന്നറിയില്ല. That bastard Nikhil... "
പറഞ്ഞ് മുഴുമിക്കാതെ പല്ലിറുമ്മി കൊണ്ട് കിരൺ മേശമേൽ മുഷ്ടി ചുരുട്ടിയിടിച്ചു.
അൽപ നേരം അവർ ഒന്നും സംസാരിച്ചില്ല. നിശബ്ദത ഭേദിച്ചു കൊണ്ട് കിരണിന്റെ മൊബൈൽ ശബ്ദിച്ചു. ഇതേ സമയം തന്നെ ഡോ.അൻസിയക്കും കോൾ വന്നു. അവർ തന്റെ വിശ്രമ മുറിയിലേക്ക് പോയാണ് കോൾ അറ്റൻഡ് ചെയ്തത്.
അൽപ നേരം കഴിഞ്ഞ് ഡോക്ടർ തിരികെ വരുമ്പോൾ മുമ്പത്തേക്കാളും നിരാശനായ കിരണിനെയാണ് കണ്ടത്.
" എന്താ കിരൺ ? എന്ത് പറ്റി? ആരാ വിളിച്ചത്?
" Bad news ... കൊല്ലം ബീച്ചിൽ നിന്നും കുറച്ചകലെയായി കടലിൽ നിന്ന് അഴുകി വികൃതമായ ഒരു ശവശരീരം കിട്ടിയിരിക്കുന്നു. തിരയിൽപെട്ട് കാണാതായ വിദ്യാർത്ഥികളെത്തിരഞ്ഞ നേവിയിലെ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയതാണ് കടലിൽ കല്ല് കെട്ടിത്താഴ്ത്തിയ മൃതദേഹം." കിരൺ അത് പറയുമ്പോൾ മുഖത്ത് വല്ലാത്തൊരു നിരാശയും ഭയവും ഉണ്ടായിരുന്നു. അത് അൻസിയയുടെ മനസ്സിലും ഭയാശങ്ക നിറച്ചു.
"ആരുടെയാണ്?" മനസ്സിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങൾക്കിടയിൽ നിന്ന് മിന്നൽ പോലെയാണ് ഡോ.അൻസിയയുടെ ചോദ്യം വന്നത്.
"നഗ്നമായ ശരീരമാണ്. തിരിച്ചറിയാനുള്ള അടയാളങ്ങൾ ഒന്നും അവശേഷിപ്പിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ നൽകിയ വിവരങ്ങൾ അനുസരിച്ച് അത് കാണാതായ എസ്.ഐ പ്രസാദിന്റെ മൃതദേഹമാണ്. 6 അടി 2 ഇഞ്ച് ഉയരം 50 വയസിനുമേൽ പ്രായം എന്നാണ് ഡോക്ടർ പറഞ്ഞത്. പിന്നെ ബാക്കിയെല്ലാം ഡി.വൈ.എസ്.പി രാജൻ ജോണിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ ഫോട്ടോ കോപ്പിയാണ്. അതേ പരിക്കുകൾ ക്രൂരമായ മർദ്ദനത്തെ തുടർന്നുള്ള മരണം. DNA ടെസ്റ്റ് എന്ന ഒരു ഫോർമാലിറ്റി മാത്രമേ അവശേഷിക്കുന്നുള്ളു, അത് SI പ്രസാദ് ആണെന്ന് സ്ഥിതികരിക്കാൻ."
" അപ്പോ അവന്റെ ഭീഷണി ശരിയാണ്, ശവം പോലും കിട്ടില്ലെന്ന്, അല്ലേ?"
അൻസിയ പറഞ്ഞത് തന്നെയായിരുന്നു കിരണിന്റെയും മനസിലപ്പോൾ നടുക്കമുണ്ടാക്കിയ ചിന്ത. എല്ലാമറിയാവുന്ന നിഖിൽ രാമനും ചത്ത് മലച്ചിരിക്കുന്നു. എസ്.പി കിരൺ മാത്യുവിന് തന്റെ മുന്നിലുള്ള വഴികളെല്ലാം ഇരുളടഞ്ഞ് പോയതായിത്തോന്നി.
"Anything special in this? മേശപ്പുറത്തിരിക്കുന്ന നിഖിലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേക്ക് ചൂണ്ടി കിരൺ ചോദിച്ചു .
അൻസിയ യാന്ത്രികമായി ആ ഫയൽ എടുത്ത് തുറന്നു, അവളുടെ മനസ് പക്ഷേ മറ്റെവിടെയോ ആയിരുന്നു. കിരണിന് അത് മനസിലായി, വിവാഹമോചിതയായ ഡോ.അൻസിയയും എ.സി.പി ശ്യാംമാധവും തമ്മിലുള്ള പ്രണയം രഹസ്യമല്ലായിരുന്നു. അൽപം വിവാദവും, ആ പ്രണയത്തിന് അവളുടെ ഉപ്പ നൽകിയ സമ്മാനമായിരുന്നു, കൊല്ലത്ത് നിന്നും കാസർഗോഡിനുള്ള സ്ഥലം മാറ്റം, അൻസിയയെ ശ്യാമിൽ നിന്നും അകറ്റാൻ ഉപ്പ തന്റെ രാഷ്ട്രീയ സ്വാധീനം മുഴുവൻ ഉപയോഗിച്ചു. പക്ഷേ അതുകൊണ്ടൊന്നും ആ പ്രണയം തളിർത്ത് പന്തലിക്കുന്നത് തടയാൻ കഴിയില്ലായിരുന്നു. അവരുടെ സുന്ദരമായ പ്രണയസല്ലാപങ്ങൾക്ക് പലപ്പോഴും കിരൺ സാക്ഷിയായിട്ടുള്ളതുമാണ്.
" അൻസൂ...... നമ്മൾ ഭയക്കുന്ന പോലെ ഒന്നും ശ്യാമിന് സംഭവിച്ചിട്ടുണ്ടാകില്ല, അങ്ങനെ ഒരു നിഖിൽ രാമന്റെ കൈ കൊണ്ട് ഒടുങ്ങുന്നവനല്ല ശ്യാംമാധവ് IPS, ഞാനവനെ കണ്ടെത്തും , അതിന് ഇവന്റെ ശവത്തിൽ നിന്നെങ്കിലും ഞാൻ തുമ്പുണ്ടാക്കും, So help me, what are Ur findings ?" കിരൺ തൊപ്പിയൂരി മേശപ്പുറത്ത് വച്ചു.
തലയ്ക്കൊരു മരവിപ്പ് തോന്നിയെങ്കിലും കിരണിന്റെ വാക്കുകൾ അവളുടെ മനസിൽ നേരിയ പ്രതീക്ഷയുണർത്തി. റിപ്പോർട്ടിന്റെ താളുകൾ മറിച്ച് ഡോ.അൻസിയ തന്റെ നിഗമനങ്ങൾ വിവരിച്ചു.
"വെടിയേറ്റാണ് മരണം സംഭവിച്ചത്. വലത് ചെവിക്ക് മുകളിലൂടെ കയറി ഇടത് ചെവിക്ക് മുകളിലൂടെ വെടിയുണ്ട കടന്ന് പോയിരിക്കുന്നു. പക്ഷേ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വച്ചായിരിക്കില്ല മരണം സംഭവിച്ചത്. വിശദമായ പരിശോധനയിൽ മുറിവിൽ നിന്നും കിട്ടിയ ഗ്ലാസിന്റെ അംശം സൂചിപ്പിക്കുന്നത് വെടിയുണ്ട ഒരു വാഹനത്തിന്റെ ചില്ല് തുളച്ചാണ് നിഖിലിന്റെ തലയിലൂടെ കടന്ന് പോയതെന്നാണ്. ഇടത് കൈക്കും ഇടത് വശത്തെ രണ്ട് വാരിയെല്ലുകൾക്കും പൊട്ടലുണ്ട്, ഇടത് ഷോൾഡറിലും നെറ്റിയിലും ചതവുണ്ട്. That's all."
" അപ്പോ നിഖിലിനെ ആരോ മർദ്ദിച്ച് കീഴടക്കി വെടി വച്ചു കൊന്നിട്ട് വഴിയരികിൽ ഉപേക്ഷിച്ചതാണെന്നാണോ?" കിരൺ തന്റെ സംശയം ചോദിച്ചു.
" അങ്ങനെയല്ല, ശരീരത്തിലെ പൊട്ടലും ചതവും ഒരു വാഹനാപകടത്തിൽ ഉണ്ടായതാവാം. ഓടുന്ന വണ്ടിയിൽ വച്ച് വെടിയേൽക്കുകയും തുടർന്ന് വണ്ടി എവിടെയേലും ഇടിച്ചതുമാകാം"
സംശയത്തോടെ, തന്നെ നോക്കി നിൽക്കുന്ന കിരണിനെ നോക്കി അൻസിയ തുടർന്നു..
"ഇടിച്ചതാകാം എന്നല്ല ഇടിച്ചതാണ്. അത് പക്ഷേ പോസ്റ്റ്മോർട്ടം ടേബിളിൽ നിന്ന് കിട്ടിയ അറിവല്ല"
പിന്നെ ?
" മംഗലാപുരത്തിന് തലപ്പാടിക്കും ഇടയിൽ ഹൈവേയിൽ കഴിഞ്ഞ രാത്രി ഒരു വാഹനാപകടം ഉണ്ടായി, വണ്ടിയിൽ ഉണ്ടായിരുന്ന മൂന്നു പേരും കൊല്ലപ്പെട്ടു. മണിപ്പാലിൽ നിന്നും കാറിൽ അതു വഴി വന്ന രണ്ട് മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ ആണ് അപകടം പോലീസിൽ അറിയിച്ചത്. പക്ഷേ അത് വെറുമൊരു അപകടം അല്ലായിരുന്നു. ഡ്രൈവർക്ക് വെടിയേറ്റിരുന്നു, പിന്നിലെ സീറ്റിൽ ഇരുന്നയാൾക്കും വെടിയേറ്റിട്ടുണ്ടായിരുന്നു. പോലിസെത്തിയ ശേഷം അവർ നാട്ടിലേക്ക് പോരുന്നു. പക്ഷേ ഇന്ന് കാലത്ത് കുറേ ഗുണ്ടകൾ അവരുടെ വീടുകളിലെത്തി ഭീഷണിപ്പെടുത്തി. ആ അപകടത്തെക്കുറിച്ച് ആരോടും പറയരുതെന്ന് പറഞ്ഞാരുന്നു ഭീഷണി. അതിലൊരാൾ എന്റെ സഹപ്രവർത്തകയുടെ മകനാണ്. " അൻസിയ പറഞ്ഞ് നിർത്തി.
"അതും നമ്മുടെ കേസുമായുള്ള ബന്ധം? "
" ബന്ധമുണ്ട്. അവർ ആ വണ്ടിയുടെ പിന്നിൽ കണ്ടത് നിഖിൽ രാമനെയായിരുന്നു."
"What ?" കിരണിന് തന്റെ ആശ്ചര്യം അടക്കാനായില്ല.
" അതേ . പക്ഷേ ആ അപകടത്തെക്കുറിച്ച് ഞാൻ അന്വേഷിച്ചു. ഇപ്പോൾ എനിക്ക് ഫോണിൽ കിട്ടിയ വിവരം അനുസരിച്ച് അങ്ങനെയൊരപകടം കർണാടകത്തിൽ ഒരു പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടില്ല. "
" അപകടം എവിടെയും രജിസ്റ്റർ ചെയ്തിട്ടില്ല, ആ വണ്ടിയിൽ വച്ച് കൊല്ലപ്പെട്ട നിഖിൽ കിലോമീറ്ററുകൾക്കിപ്പുറത്ത് കേരളത്തിൽ വഴിയരികിൽ, പിന്നെ ഗുണ്ടകളുടെ ഭീഷണിയും. അപ്പോ നിഗൂഢമായ എന്തൊക്കെയോ ഇതിന്റെ പിന്നിലുണ്ട്. അല്ലേ?
കിരണിന്റെ ചോദ്യത്തിന് അതേയെന്ന അർത്ഥത്തിൽ അൻസിയ തലയാട്ടി.
" നിഖിൽ രാമൻ വെറുമൊരു കാലാൾ മാത്രമായിരുന്നിരിക്കാം, പിന്നിൽ ശക്തരായവർ ഉണ്ടാകാം, ഇൻറലിജൻസ് റിപ്പോർട്ടിൽ പറഞ്ഞത് പോലെ വലിയൊരു യുദ്ധത്തിനുള്ള അരങ്ങൊരുങ്ങുകയാവാം. Let's see... "
കിരൺ തൊപ്പി എടുത്ത് തലയിൽ വച്ച് എഴുന്നേറ്റു.
"എന്താ കിരൺ ? എങ്ങോട്ട് പോകുന്നു?" റിപ്പോർട്ട് പോലും വാങ്ങാതെ കിരൺ പോകാൻ തുടങ്ങിയത് കണ്ടാണ് അൻസിയ അത് ചോദിച്ചത്.
"എനിക്ക് ആ അപകടസ്ഥലം ഒന്ന് കാണണം, എന്താണ് അവിടെ സംഭവിച്ചതെന്നും, എന്ത് കൊണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്നും അറിയണം. ശ്യാമിനെ കണ്ടെത്തണമെങ്കിൽ വേറെ മാർഗങ്ങളില്ല "
അൻസിയയിൽ നിന്നും അപകടം നടന്ന സ്ഥലത്തെക്കുറിച്ച് മനസിലാക്കി കിരൺ യാത്ര തിരിച്ചു.
****************
ഇതേ സമയം ശിവലാൽ ഷെട്ടിയുടെ മംഗലാപൂരത്തെ താവളത്തിൽ മാംഗ്ലൂർ കമ്മീഷണർ കൃഷ്ണരാജ് ഗൗഡ എന്ന KRG യും ശിവലാലിന്റെ പടത്തലവനും മലയാളിയായ ഷൺമുഖനുമായുള്ള കൂടിക്കാഴ്ച അവസാനിക്കാറായിരുന്നു.
KRG കൊണ്ടു വന്ന വീഡിയോ ക്ലിപ്പ് ലാപ് ടോപ്പിൽ Pause ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. രാവണന്റെ പത്ത് തലകൾക്ക് മീതെ രാവണൻ എന്നെഴുതിയ സ്റ്റിക്കർ പതിച്ച ബ്ലാക്ക് സ്കോർപ്പിയോയുടെ ചിത്രമായിരുന്നു സ്ക്രീനിൽ.
ഷൺമുഖൻ സ്ക്രീനിൽ നോക്കി പല്ലിറുമ്മുന്ന ശബ്ദം KRG ക്ക് കേൾക്കാമായിരുന്നു. KRG ക്ക് ശിവലാൽ ഷെട്ടിയെന്ന രാജാവിനേക്കാൾ ഭയമായിരുന്നു ഷൺമുഖൻ എന്ന പടത്തലവനെ. അഞ്ചടിപ്പൊക്കമേയുള്ളു, കറുത്ത ശരീരം, ഉറച്ച മസിലുകൾ, പിരിച്ച് വച്ച മീശ, കട്ടത്താടി, ദയ, ക്ഷമ ഇതൊന്നും നിഘണ്ഡുവിൽ ഇല്ല. അതാണ് ഷൺമുഖൻ, ശിവലാൽ ഷെട്ടിയുടെ വളർച്ചയുടെ മൂലധനം ഷൺമുഖന്റെ മെയ്ക്കരുത്തും, മനക്കരുത്തുമാണ്.
ഷൺമുഖന്റെ ഏറ്റവും വിശ്വസ്തരായ പടയാളികളായിരുന്നു ദിനചന്ദ്രയും അജ്മൽ ജലാലും. അതു കൊണ്ട് തന്നെ കൊലയാളിയെ ഏത് വിധേനയും പിടികൂടേണ്ടത് ഷൺമുഖന്റെ ആവശ്യമാണ്. ഷണ്മുഖൻ പറഞ്ഞതനുസരിച്ച് ആ സി സി റ്റി വി ഫൂട്ടേജ് പെൻഡ്രൈവിലേക്ക് മാറ്റിയ ശേഷം ഒറിജിനൽ നശിപ്പിച്ചു. അപകടത്തിൽ പെട്ട വണ്ടിയും മൃതദേഹങ്ങളും ഷൺമുഖന്റെ പടയാളികൾ കൊണ്ടുപോയി. അങ്ങനെയൊരു അപകടം നടന്നതിന്റെ എല്ലാ തെളിവുകളും നശിപ്പിച്ചിട്ടാണ് KRG ഷൺമുഖന്റെ മുന്നിലേക്ക് വന്നത് . ചെയ്ത ഉപകാരത്തിന് പ്രതിഫലമായി പണക്കിഴികൾ കൃത്യമായി ബന്ധപ്പെട്ട പോലീസുകാരുടെ കൈകളിൽ എത്തിച്ചു കഴിഞ്ഞിരുന്നു ഷൺമുഖൻ.
" അപ്പോ ഇങ്ങനെയൊരു അപകടം നടന്നിട്ടില്ല, ആരും കൊല്ലപ്പെട്ടിട്ടുമില്ല. നിഖിൽ രാമനെ നമ്മൾ കണ്ടിട്ടുമില്ല, അല്ലേ KRG?"
ഷൺമുഖന്റെ പരുക്കൻ ശബ്ദം ആ മുറിക്കുള്ളിൽ മുഴങ്ങി. ഷൺമുഖൻ ഒരു പെട്ടി KRG യുടെ മുന്നിലേക്ക് നീക്കി വച്ചു.
" ഇത് ചെയ്ത വേലക്കൂലി, പണമല്ല, സ്വർണാഭരണങ്ങളാണ്. അതല്ലേ താങ്കൾക്ക് പണത്തേക്കാൾ സൗകര്യം "
KRG എല്ലാം സമ്മതിച്ച് തലയാട്ടി ശേഷം പെട്ടി കയ്യിലെടുത്തു,
" ഷൺമുഖാ... ആരാ ഈ രാവണൻ?"
" നിഖിൽ രാമനെ തേടിവന്നതാകാം, രാമനെ തേടിപ്പിടിച്ച് കൊന്നിട്ടുപോയ രാവണൻ. അവനെത്തിരഞ്ഞ് ഒരു പോലീസും പോകേണ്ട, ആ രാവണനെ എനിക്ക് വേണം.
രാവണാ നീയേത് പുഷ്പകവിമാനത്തിൽ പോയി മറഞ്ഞാലും തേടിപ്പിടിച്ച് കൊന്നിരിക്കും ഈ ഷൺമുഖൻ. കരുതിയിരുന്നോ നീ, ഷൺമുഖൻ കളത്തിലേക്കിറങ്ങുകയാണ് "
ഷൺമുഖന്റെ പ്രഖ്യാപനം ആ മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ പ്രതിധ്വനിച്ചു.
***************
പിറ്റേ ദിവസത്തെ പത്രങ്ങളിൽ പ്രധാന തലക്കെട്ടായി നിഖിൽ രാമന്റെ മരണവാർത്ത സെറ്റ് ചെയ്തവർക്ക് അവസാന നിമിഷം അത് മാറ്റി മറ്റൊരു വാർത്ത കൊടുക്കേണ്ടി വന്നു.
" എസ്.പി.കിരൺ മാത്യുവിനെ കാണ്മാനില്ല, അദ്ദേഹത്തിന്റെ വണ്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ മംഗലാപുരത്തിനടുത്ത് നിന്നും കണ്ടെത്തിയിരിക്കുന്നു."

തുടരും....
No comments:
Post a Comment
Type your valuable comments here