അദ്ധ്യായം – 19
3 എ എം
ഹൈറേഞ്ചിലെ ഷൺമുഖൻറെ താവളം. ബ്രിട്ടീഷുകാരുടെ കാലത്തുള്ള കെട്ടിടം. കിലോമീറ്ററുകളോളം ചുറ്റളവിൽ ഒരു മനുഷ്യജീവിയുമില്ലാത്ത സ്ഥലം. ഒരാളും കണ്ടെത്തില്ലെന്ന് ഷൺമുഖൻ ഉറച്ച് വിശ്വസിച്ച സങ്കേതം. അവിടെ താഴിട്ടു പൂട്ടിയ ഒരു മുറിക്കുള്ളിൽ ഉറങ്ങാതെയിരിക്കുന്ന അഭിറാം. ശരീരത്തിൽ സൂചി തറയ്ക്കുന്ന പോലെ തണുപ്പ് ഇരച്ച് കയറുന്നുണ്ടായിരുന്നു. അഭിറാം തൻറെ ഇടതു കൈവിരലിലെ മോതിരത്തിൽ തഴുകിയിരിക്കുകയായിരുന്നു. പുറത്ത് ഷൺമുഖൻറെ കൂട്ടാളികൾ കാവലുണ്ട്. ഷൺമുഖനിവിടേക്ക് തന്നെ തീർക്കാനായി വരുന്നുണ്ടെന്ന് അൽപം മുൻപ് അവർ പറയുന്നത് അഭി കേട്ടിരുന്നു. പക്ഷേ അൽപം പോലും ഭയം അഭിയ്ക്കില്ലായിരുന്നു.
അതേ സമയം അൽപം അകലെയായി ഒരു മാരുതി ജിപ്സി വന്നു നിന്നു. അതിൽ നിന്നും ശ്യാംമാധവും അൻവറും പുറത്തേക്കിറങ്ങി. അവർ വണ്ടി തള്ളി കുറ്റിക്കാട്ടിലേക്ക് മറച്ചിട്ടു. ഇരുളിൽ മറഞ്ഞിരുന്നു. അൽപ സമയത്തിനകം കിരണും മുകുന്ദനും എത്തി പിന്നാലെ സതീഷ് ബോസും സംഘവും. വണ്ടികളെല്ലാം സുരക്ഷിതമായി ഒളിപ്പിച്ചു. മുൻപേ കരുതി വച്ചിരുന്ന ആയുധങ്ങൾ കൈയ്യിലെടുത്തു. അവർ ആ കെട്ടിടത്തിൻറെ വിവിധ ഭാഗങ്ങളിലുടെ ഉള്ളിൽ കടന്നു. ഈ താവളത്തിലൊരു അക്രമണം പ്രതീക്ഷിക്കാതെ അലസരായി ഇരുന്ന ഷൺമുഖൻറെ പത്തംഗസംഘത്തിനു മുന്നിലേക്ക് മിന്നൽ പോലെ രാവണസംഘം ചാടിവീണു. പോലീസുകാരുടെ കൈക്കരുത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ അവർക്ക് കഴിഞ്ഞില്ല. അൽപനേരത്തെ സംഘടനത്തിനൊടുവിൽ എല്ലാവരെയും കീഴ്പ്പെടുത്തി ബന്ധിച്ചു. തുടർന്ന് സതീഷ് ഫോണിൽ മെസേജ് കൊടുത്തതോടെ ജെറാൾഡ് ട്രാവലറുമായി എത്തി. അതിൽ നിന്നും കണ്ണ് കെട്ടിയ നിലയിൽ തന്നെ ഡോ.അൻസിയയെ പുറത്തേക്കിറക്കി അകത്ത് ഒരു മുറിയിൽ പൂട്ടിയിട്ടു. ട്രാവലറിൽ നിന്നും കുറേയധികം സാധനങ്ങൾ അവരെല്ലാം ചേർന്ന് ചുമന്നിറക്കി അകത്തേക്ക് വച്ചു. തുടർന്ന് ശ്യാംമാധവ് ട്രാവലറിൽ കയറി അത് ഓടിച്ചു പോയി. മറ്റുള്ളവർക്ക് ഷൺമുഖൻ എത്തിച്ചേരും മുൻപ് അവിടെ ചെയ്ത് തീർക്കുവാൻ കുറച്ചധികം കാര്യങ്ങളുണ്ടായിരുന്നു.
ശ്യാം അധികം അകലേക്ക് വണ്ടി ഓടിച്ചുപോയില്ല. നാല് കിലോമീറ്റർ എത്തും മുൻപ് ഷൺമുഖൻറെ സ്കോർപ്പിയോ തന്നെ പാസ് ചെയ്ത് പോയിക്കഴിഞ്ഞതോടെ ശ്യാം വണ്ടി കാട്ടിനുള്ളിലേക്ക് ഓടിച്ചു കയറ്റി.
ഷൺമുഖൻറെ വണ്ടി താവളത്തിലേക്ക് ഇരമ്പിയെത്തി. ഡോർ തുറന്ന് സഹായിയാണ് ആദ്യം പുറത്തിറങ്ങിയത് പിന്നാലെ ഷൺമുഖനും ഡ്രൈവറും. വണ്ടി വന്ന് നിന്നിട്ടും ആരും പുറത്തേക്ക് വരാത്തതിൽ അയാൾക്ക് ദേഷ്യം തോന്നി. അവരെ നല്ല തെറിയും പറഞ്ഞ് അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് തുടരെ രണ്ട് വെടിയൊച്ച മുഴങ്ങിയത്. തൻറെ പിന്നിലായി നിന്ന സഹായിയും ഡ്രൈവറും വെടിയേറ്റ് വീണിരിക്കുന്നു. അപകടം മണത്ത ഷൺമുഖൻ അരയിൽ നിന്നും റിവോൾവർ എടുത്ത് കയ്യിൽ പിടിച്ച് തയ്യാറായി നിന്നു. വാതിലിനു മുന്നിൽ സതീഷ് ബോസ് പ്രത്യക്ഷപ്പെട്ടു.
“ഷൺമുഖാ ഇവിടെ ഒരു പാട് ഡയലോഗടിക്കാനൊന്നും ഞങ്ങൾക്ക് നേരമില്ല. എല്ലാം വളരെ വേഗത്തിൽ തീർക്കുക എന്നതാണ് ഞങ്ങളുടെ സ്റ്റൈൽ. നാക്കുകൾ കൊണ്ടല്ല തോക്കുകൾ കൊണ്ടാണ് സംസാരിച്ച് ശീലവും. അതുകൊണ്ട് എന്തെങ്കിലും സാഹസത്തിന് മുതിരും മുൻപ് നിൻറെ നെഞ്ചിലും തലയിലും പതിഞ്ഞിരിക്കുന്ന ചുവന്ന ഡോട്ടുകൾ നീ കാണുന്നില്ലേ. ഇനി നീ ഒന്നനങ്ങിയാൽ ആ രണ്ട് ചുവന്ന ഡോട്ടുകളിലൂടെയും നിൻറെ രക്തം പുറത്തേക്ക് ചീറ്റിത്തെറിക്കും”
താൻ കെണിയിൽപ്പെട്ടിരിക്കുന്നുവെന്ന് ഷൺമുഖന് മനസിലായി....
4 എ എം.
ഉമയ്ക്കും സംഘത്തിനും ലക്ഷ്യത്തിലെത്താൻ ഇനി നാല് കിലോമീറ്റർ മാത്രം ദൂരമെന്ന് അവരുടെ ഫോണിലെ ജി.പി.എസ് ഡോട്ട് കാണിച്ചു.
ആ യാത്രയ്ക്കിടയിൽ മനോജ് സെബ്സ്റ്റ്യൻ പറഞ്ഞ കഥ, തൻറെ ജീവിതത്തിലെ എല്ലാ നഷ്ടങ്ങളുടെയും കഥയാണെന്ന് ഉമ കല്ല്യാണി ഐ.പി.എസ് തിരിച്ചറിഞ്ഞു. ആ ഓർമ്മകൾ അവളുടെ കവിളുകളിൽ കണ്ണീർ പടർത്തി. എന്നാൽ മനോജ് പറഞ്ഞത് എഡിറ്റ് ചെയ്തൊരു കഥയായിരുന്നുവെന്ന് ഉമയ്ക്ക് മനസിലായില്ല. അന്നത്തെ കഥയിലെ ആ കൊച്ച് ബാലനാണ് ഇന്നത്തെ ശ്യാംമാധവ് ഐ. പി എസ് എന്നതൊഴികെ മറ്റുള്ളവരെക്കുറിച്ചൊന്നും മനോജ് ഉമയോട് പറഞ്ഞില്ല. ഓർമ്മകളും നഷ്ടബോധവും തന്നെ ദുർബലയാക്കുന്നുവെന്ന് തിരിച്ചറിയുമ്പോഴും ആ ചിന്തകളെ നിയന്ത്രിക്കാനാവാത്ത വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഉമ. പെട്ടെന്ന് മനോജ് വണ്ടി സഡൻ ബ്രേക്ക് ചെയ്ത് നിർത്തി. മുന്നിൽ റോഡിൽ ഒരാൾ വണ്ടിക്ക് കുറുകേ പെട്ടെന്ന് ഓടിക്കയറുകയായിരുന്നു. ഹെഡ് ലൈറ്റിൻറെ വെളിച്ചത്തിൽ ആളിനെ ഉമയും മനോജും തിരിച്ചറിഞ്ഞു. ശ്യാം മാധവ് ഐ.പി.എസ് ഇവർ വണ്ടിയിൽ നിന്നും പുറത്തിറങ്ങി. ശ്യാമിൻറെ മുഖത്ത് താടിരോമങ്ങൾ വളർന്നിരിക്കുന്നു. നല്ലപോലെ ക്ഷീണിച്ചിരിക്കുന്നു. ഉമയ്ക്ക് ശ്യാമിനെ അങ്ങനെ കണ്ടപ്പോൾ അന്നാദ്യമായി സഹതാപവും സ്നേഹവും തോന്നി, അൽപം മുൻപ് മനോജിൽ നിന്നു കേട്ട കഥയും ഒരു കാരണമാകാം.
താൻ ഷൺമുഖൻറെ താവളത്തിൽ നിന്നു രക്ഷപെട്ടെത്തിയതാണെന്നും മറ്റുള്ളവരെ എത്രയും വേഗം രക്ഷിച്ചില്ലെങ്കിൽ അവരെല്ലാം കൊല്ലപ്പെടുമെന്നും ശ്യാം പറഞ്ഞു. ഷീണിച്ച അവസ്ഥയിൽ ശ്യാമിന് സുരക്ഷിതമായി നാട്ടിലേക്ക് പോകാൻ അറേഞ്ച്മെൻറ് ചെയ്യാമെന്ന് ഉമ പറഞ്ഞതിനെ അംഗീകരിക്കാതെ അവർക്കൊപ്പം ശ്യാമും വണ്ടിയിൽ കയറി. പിന്നാലെ വന്ന വണ്ടിയിൽ നിന്നും ഇറങ്ങിയ ഡി.വൈ.എസ്.പി ഹരീഷിന് ശ്യാമിനോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഉമയുടെ സാന്നിദ്ധ്യം ഹരീഷിനെ പിന്തിരിപ്പിച്ചു.......
ഷൺമുഖൻറെ താവളത്തിന് അൽപമകലെയായി ഉമയുടെയും സംഘത്തിൻറെയും വാഹനങ്ങൾ പാർക്ക് ചെയ്തു. അസ്ഥി മരവിപ്പിക്കുന്ന തണുപ്പിനെ വക വയക്കാതെ പോലീസ് സംഘം ചെറിയ ടീമുകളായി പിരിഞ്ഞ് ആ കെട്ടിടത്തിനെ വളഞ്ഞു. പെട്ടെന്നാണ് മുകൾ നിലയിൽ നിന്നും പോലീസിന് നേരെ വെടി വയ്പ്പുണ്ടായത്. അതോടെ വിവിധ സ്ഥലങ്ങളിൽ മറഞ്ഞിരുന്ന് ഉമയും സംഘവും തിരികെ വെടി വച്ചു. ആ രാത്രിയുടെ നിശബ്ദതയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് വെടിയൊച്ചകൾ മുഴങ്ങി.
കെട്ടിടത്തിനുള്ളിൽ ജനാലകൾക്കും കതകുകൾക്കും പിന്നിൽ ബന്ധനസ്ഥരായി നിൽക്കുന്ന ഷൺമുഖൻറെ സംഘാംഗങ്ങൾക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മനസിലായില്ല. അവരെ മറയാക്കി നിർത്തി സതീഷും കിരണും അൻവറും അജിത്തും മുകുന്ദനുമെല്ലാം പുറത്തെ പോലീസിന് നേരെ വെടിയുതിർക്കാൻ തുടങ്ങിയപ്പോഴാണ് അതിലെ അപകടം അവർ തിരിച്ചറിഞ്ഞത് പക്ഷേ ഒന്നും ചെയ്യാനാവാത്ത വിധം അവരെ ബന്ധിച്ചിരിക്കുകയായിരുന്നു. രാവണ സംഘം വെടിയ്ക്കുമ്പോൾ ഒരു കാര്യം മാത്രം അവർ ശ്രദ്ധിച്ചു. പുറത്തുള്ള ഒരു പോലീസുകാരനും വെടിയേൽക്കാതിക്കുവാൻ, പക്ഷെ എന്നിട്ടും ഡി.വൈ.എസ്.പി ഹരീഷിന് മുകുന്ദൻറെ തോക്കിൽ നിന്നും കാലിൽ വെടിയേറ്റു. അൽപം അമിതാവേശത്തിൽ ചാടിയിറങ്ങിയ ഹരീഷ് സ്വയം അപകടത്തിൽ ചാടുകയായിരുന്നു. പുറത്തുള്ള പോലീസിൻറെ തിരിച്ചുള്ള വെടി വയ്പ്പിൽ രാവണസംഘം മറയായി നിർത്തിയിരുന്ന ഷൺമുഖൻറെ ഗുണ്ടാപ്പട ഒരോരുത്തരായി മരിച്ചുവീണു. മരിച്ചുവീണവരുടെ ശരീരത്തെ ബന്ധിച്ചിരുന്ന കയറുകളെല്ലാം വളരെ വേഗത്തിൽ ജെറാൾഡും മണികർണ്ണികയും അഴിച്ചുമാറ്റി. തോക്കുകൾ അവരുടെ കൈകളിൽ പിടിപ്പിച്ചു.
പുറത്തെ പോലീസുകാർക്ക് അകത്തേക്ക് കടക്കാനാവാത്ത വിധത്തിൽ ഉള്ളിൽ നിന്നും വെടി വയ്പ് തുടരുന്നതിനിടയിൽ ഉമ പറഞ്ഞത് കേൾക്കാതെ സമർത്ഥമായി ശ്യാം ഉള്ളിലേക്ക് കടന്നു.
സതീഷിൻറെ നിർദ്ദേശ പ്രകാരം കൈകൾ പിന്നിൽ കെട്ടിയ നിലയിലുള്ള ഷൺമുഖനെ തോക്കിൻ മുനയിൽ മണികർണ്ണിക കെട്ടിടത്തിൻറെ മറ്റൊരു വശത്തേക്ക് നടത്തി. അയാളുടെ മുഖമൊക്കെ ഇടികൊണ്ട് ചുവന്നിരുന്നു. പുറത്തേക്കുള്ള ചാരിയിട്ടിരുന്ന ഒരു വാതിലിന് സമീപം എത്തിയപ്പോൾ ഷൺമുഖൻറെ കൈകൾ പിന്നിലേക്കാക്കി ബന്ധിച്ചിരുന്ന കയർ മണികർണ്ണിക അറുത്തുമാറ്റി, രക്ഷപെട്ടോളാൻ പറഞ്ഞു.
ക്രൂരമായ ചിരിയോടെ തിരിഞ്ഞ ഷൺമുഖൻ അവളുടെ കയ്യിലെ തോക്ക് അനായാസം തട്ടിയെടുത്തു. അവളുടെ തലയ്ക്ക് നേരേ ചൂണ്ടി.
“രക്ഷപെടുത്താനോ..... പുറത്ത് നിൽക്കുന്ന പോലീസിനു മുന്നിലേക്ക് എന്നെ നയിച്ച് ഒരു ഫേക്ക് എൻകൗണ്ടറിനുള്ള നിൻറെയൊക്കെ പദ്ധതി.... കൊള്ളാം........മോളെ, പക്ഷേ നിങ്ങൾക്കാളു മാറി. ഇത് ഷൺമുഖനാണ്. നിൻറെയൊക്കെ ശവം വീണിട്ടേ ഷൺമുഖൻ ചാകൂ.”
കാഞ്ചി വലിച്ചപ്പോഴാണ് അതിൽ ഉണ്ടയില്ലെന്ന യാഥാർത്ഥ്യം ഷൺമുഖന് മനസിലായത്, അത് കണ്ട് മുന്നിൽ പുച്ഛച്ചിരിയുമായി നിൽക്കുന്ന മണികർണ്ണികയെ കണ്ടപ്പോൾ അയാളുടെ ദേഷ്യം ഇരട്ടിച്ചു. അപ്രതീക്ഷിതമായി അവളുടെ തല പിടിച്ച് അരികിലെ ഗ്ലാസ് ജനാലയിലേക്ക് ശക്തിയായി ഇടിച്ചു. ഗ്ലാസ് പൊട്ടിച്ചിതറി, അവളുടെ മുഖത്തേക്ക് തറഞ്ഞ് കയറി ചോരയൊലിക്കാൻ തുടങ്ങി. അത്തരമൊരു നീക്കം പ്രതീക്ഷിച്ച് ഓടിയെത്തിയ ജെറാൾഡിനെ അനായാസം ഷൺമുഖൻ ചവിട്ടിത്തെറിപ്പിച്ചു. തുടർന്ന് ജനാലയിലെ കമ്പികൾക്കിടയിലൂടെ അവളുടെ കൈകൾ ഷൺമുഖൻ പിടിച്ച് തിരിച്ചപ്പോൾ തൻറെ ഇടം കൈയ്യിലെ എല്ലൊടിയുന്ന ഒച്ച അഞ്ജന കേട്ടു. തൊട്ടടുത്ത നിമിഷം ഡോർ ചവിട്ടിത്തുറന്ന് ശ്യാം അയാൾക്ക് മേൽ ചാടി വീണു, ഷൺമുഖൻറെ തല പിടിച്ച് ഭിത്തിയിൽ ആഞ്ഞിടിച്ചു. ആദ്യം ഒന്ന് പതറിപ്പോയെങ്കിലും ഷൺമുഖൻ തിരിച്ചടിച്ചു. അയാളുടെ കൈകളുടെ ബലം ശ്യാം തിരിച്ചറിഞ്ഞു. അടിച്ചും തിരിച്ചടിച്ചും അവരുടെ പോര് തുടരുമ്പോൾ പുറത്ത് വെടിയൊച്ച മുഴങ്ങുകയായിരുന്നു. കെട്ടിടത്തിൻറെ ഒരു മൂലയിൽ വലിയ ഒച്ചയോടെ ബോംബ് പൊട്ടി. പുറത്തെ പോലീസുകാർ അകത്തേക്ക് പെട്ടെന്ന് കടക്കുന്നത് തടയാൻ വാതിലുകളിൽ ഘടിപ്പിച്ചിരുന്ന ചെറിയ ബോംബുകൾ കൃത്യമായ ഇടവേളകളിൽ അജിത്ത് പൊട്ടിച്ചുകൊണ്ടിരുന്നു.
ശരീരത്തിന് വല്ലാത്ത തളർച്ച തോന്നിയെങ്കിലും അൽപനേരത്തിനുള്ളിൽ മണികർണ്ണിക എഴുന്നേറ്റ് സഹായത്തിനായി വന്ന ജെറാൾഡിൻറെ തോളിൽ പിടിച്ച് അകത്തേക്ക് വേച്ച് വേച്ച് നടന്നു പോയി.
പുറത്ത് ഉമ ആകെ ആശങ്കയിലായിരുന്നു. ഈ കെട്ടിടത്തിൽ സ്ഥാപിച്ചിരിക്കുന്ന ബോംബുകൾ ഇനിയും പൊട്ടിയാൽ ഈ ചെയ്ത് കൂട്ടിയതെല്ലാം പാഴ്വേലയാകുമെന്ന് അവൾക്കറിയാമായിരുന്നു. നഷ്ടപ്പെടുന്നത് കുറേ ജീവനുകളാണെന്നും.
ഉമ ഒരിക്കലും ഇത്ര വലിയ പ്രത്യാക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വാസ്തവം. ശ്യാം അകത്തേക്ക് പോയ ശേഷം കേൾക്കുന്ന ഒച്ചപ്പാടുകളും ഉമ ശ്രദ്ധിച്ചിരുന്നു. പരിക്കേറ്റ് ഹരീഷിനെ വണ്ടിക്കുള്ളിലേക്ക് മാറ്റി പ്രഥമ ശുശ്രൂഷ നൽകിയിരുന്നു. ഉമ കൂട്ടാളികളിൽ നിന്നും മാറി കെട്ടിടത്തിനുള്ളിൽ കയറാനുള്ള വഴികൾ തിരഞ്ഞു.
ഷൺമുഖനെ അത്രവേഗം കീഴ്പ്പെടുത്താനാവില്ലെന്ന് ശ്യാമിന് ബോദ്ധ്യമായി, ശരീരത്തിൽ പലയിടത്തും ഷൺമുഖൻറെ കൈകളുടെ അടയാളം പതിഞ്ഞ വേദന കടിച്ചമർത്തി ശ്യാം പോരടിച്ചു. ശക്തമായ ഇടി വയറ്റിൽകൊണ്ട് തറയിലിരുന്നു പോയ ശ്യാമിന് നേരെ അലറിക്കൊണ്ടയാൾ പാഞ്ഞടുത്തപ്പോൾ പെട്ടെന്ന് ശ്യാം കുതിച്ചുയർന്നു. അത് പ്രതീക്ഷിക്കാതിരുന്ന ഷൺമുഖന് നിലതെറ്റിപ്പോയി, ഗുസ്തിക്കാരനെപ്പെലെ ഷൺമുഖനെന്ന അതികായനെ തോളിൽ പൊക്കിയെടുത്ത് ശ്യാം തൊട്ടടുത്തുള്ള വലിയ കതകിലേക്കാഞ്ഞടിച്ചു. ശരീരത്തിലെ ഏതൊക്കെയോ അസ്ഥികൾ ഒടിയുന്നത് ഷൺമുഖനറിഞ്ഞു. ആ വാതിൽ തകർന്ന് പോയി. അതിനപ്പുറം കസേരയിൽ കൈകൾ പിന്നിലേക്ക് ബന്ധിച്ച നിലയിൽ അഭിറാമുണ്ടായിരുന്നു. ശരീരം നുറുങ്ങുന്ന വേദന മറന്ന് ഷൺമുഖൻ പോരാടാൻ തന്നെ തുടങ്ങി, കാരണം തനിക്ക് പൊരുതി തോല്പ്പിക്കേണ്ടത് മരണത്തെയാണെന്ന് അയാൾക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു. കതകിൽ നിന്നും ഇളകിത്തെറിച്ച ഒരറ്റം കൂർത്ത പലകക്കഷ്ണവുമായി അയാൾ അഭിറാമിന് നേരെ നിരങ്ങിച്ചെന്നു. കൂർത്ത അഗ്രം അഭിറാമിൻറെ കഴുത്തിൽ മുട്ടിച്ച് വച്ചിട്ട് അയാൾ ശ്യാമിനെ വെല്ലുവിളിച്ചു. പതിയെ കസേരയുടെ കൈപിടിയിൽ പിടിച്ചെഴുന്നേറ്റു. പക്ഷേ ശ്യാം വാതിൽക്കൽ തന്നെ നിൽക്കുകയായിരുന്നു. ഷൺമുഖൻ ക്രൂരമായി ചിരിച്ചു. നിങ്ങളുടെ ആഭ്യന്തര മന്ത്രിയുടെ മകൻറെ ജീവൻ എൻറെ കയ്യിലാണ്. പക്ഷേ ശ്യാമിന് അത് കണ്ടിട്ടും കേട്ടിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലായിരുന്നു. അടുത്ത നിമിഷത്തിൽ പലകക്കഷ്ണം പിടിച്ചിരുന്ന തൻറെ കൈകളിലെ മിന്നൽ പോലെ കയറിയ നീറ്റലിൽ അയാൾ വെട്ടിത്തിരിഞ്ഞ് നോക്കി. ചുണ്ടിൽ ക്രൂരമായൊരു പുഞ്ചിരിയോടെ സ്വതന്ത്രനായി കസേരയിലിരിക്കുന്ന അഭിറാമിനെയാണ് ഷൺമുഖൻ കണ്ടത്. അഭിയുടെ കയ്യിലുള്ള ചെറിയ പേനാക്കത്തിയിൽ നിന്നും ചോരയിറ്റ് വിഴുന്നു, തൻറെ വലം കൈയ്യിലെ ഞരമ്പ് മുറിഞ്ഞ രക്തം ഷൺമുഖന് തിരിച്ചറിഞ്ഞ നിമിഷം അയാളുടെ തല പിടിച്ച് അഭിറാം ശക്തിയായി കസേരയുടെ കൈപിടിയിലിടിച്ചു. തലയ്ക്കുള്ളിലുള്ളതെല്ലാം കലങ്ങിപ്പോയപോലെ ഷൺമുഖന് തോന്നി. അയാളുടെ കാഴ്ച മങ്ങി.
ആ മുറിയിലേക്ക് കയറി വന്ന ജെറാൾഡ് കമിഴ്ന്നു കിടന്ന ഷൺമുഖൻറെ തുടയിൽ ചവിട്ടിക്കൊണ്ട് ഇടം കാൽ പിടിച്ച് തിരിച്ചൊടിച്ചു. അയാൾ വേദന കൊണ്ട് നിലവിളിച്ചുപോയി. ജെറാൾഡ് ഷൺമുഖനെ കറ്റ മെതിക്കും പോലെ നിലത്തിട്ട് ചവിട്ടി.
അടഞ്ഞ് കിടക്കുന്ന ഒരു വാതിൽ ഇടിച്ച് തുറക്കാനുള്ള ഉമയുടെ ശ്രമം വിജയിച്ചില്ല. ഉമയെത്തിരഞ്ഞെത്തിയ മനോജ് ശബ്ദം കേട്ട് സഹായിക്കാനെത്തി. പെട്ടെന്ന് വാതിൽ ഉള്ളിൽ നിന്നും തുറക്കപ്പെട്ടു. തോക്കെടുത്ത് വെടി വയക്കാൻ തയ്യാറായി നിന്ന ഉമ കണ്ടത് മുഖത്ത് നിന്നും ഒലിച്ചിറങ്ങിയ ചോര തുടച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയെയാണ്. “അഞ്ജന” മനോജിൻറെ വായിൽ നിന്നും ആ പേര് പുറത്ത് വന്നപ്പോൾ ഉമയും അവളെ തിരിച്ചറിഞ്ഞു.
“ആ ഷൺമുഖനെന്നെ.....” എന്തോ പറയാൻ തുടങ്ങിയ അഞ്ജന തളർന്ന് വീണുപോയി. അവൾക്ക് പ്രഥമ ശുശ്രൂഷ നൽകാൻ വണ്ടിയുടെ അടുത്തേക്ക് കൊണ്ടുപോകാൻ മനോജിനെ ചുമതലപ്പെടുത്തി ഉമ കെട്ടിടത്തിനുള്ളിലേക്ക് കടന്നു. അപ്പോഴേക്കും ഉള്ളിൽ നിന്നുള്ള വെടിയൊച്ചകൾ നിലച്ചിരുന്നു. പോലീസുകാർ വിവിധ മാർഗ്ഗങ്ങളിലൂടെ ഉള്ളിലേക്ക് കയറി. ബോംബ് എക്സ്പെർട്ടുകളായ രണ്ട് പേരെ ഉമ സംഘത്തിലുൾപ്പെടുത്തിയിരുന്നു. അവർ ആ കെട്ടിടത്തിൻറെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ബോംബുകൾ ഡിഫ്യൂസ് ചെയ്തു.
തറയിൽ നിന്നും തൻറെ മടിത്തട്ടിലേക്ക് എടുത്ത് കിടത്തിയ അഞ്ജനയെയും കൊണ്ട് സി ഐ മനോജ് സെബാസ്റ്റ്യൻ എഴുന്നേറ്റു. അവളുടെ ഭാരം അനായാസം കൈകളിലാക്കി വണ്ടിയെ ലക്ഷ്യമാക്കി മനോജ് നടന്നു. അഞ്ജന കണ്ണു തുറന്നു.
“അകത്തെല്ലാം ഒ കെ അല്ലേ....? ക്ലൈമാക്സ് രംഗത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയില്ലേ?” മനോജിൻറെ ചോദ്യത്തിന് ഉത്തരമായി ഒരു കുസൃതിപ്പുഞ്ചിരിയോടെ അഞ്ജന കണ്ണുകളടച്ചു കാണിച്ചു.

തുടരും.....
രഞ്ജിത് വെള്ളിമൺ
No comments:
Post a Comment
Type your valuable comments here