അദ്ധ്യായം – 20
“പക്ഷേ ഈ പരിക്കുകൾ ഒഴിവാക്കാമായിരുന്നു. ഘടാഘടിയൻമാരായ കുറച്ച് പേർ ഒപ്പമുണ്ടായിട്ടും മണികർണ്ണികയിങ്ങനെ പരിക്കേറ്റ് വീണത് ശരിയായില്ല. അതവരുടെ പിടുപ്പ് കേടാണ്.” കളിയാക്കും പോലെയാണ് അഞ്ജനയോട് മനോജ് അത് പറഞ്ഞത്.
“മനോജ് സാറെ കഥ വിശ്വാസയോഗ്യമാവുന്നത് യാഥാർത്ഥ്യവുമായി കൂടുതൽ ചേർന്ന് നിൽക്കുമ്പോഴാണ്. ഈ കഥയും സംഭവങ്ങളും ഉമ കല്ല്യാണിയും ലോകവും വിശ്വസിക്കണമെങ്കിൽ നിയമത്തിൻറെ നൂലാമാലകളിൽ നിന്നും എന്നെ അനായാസം ഊരിയെടുക്കണമെങ്കിൽ ക്ലൈമാക്സിൽ അൽപം ചോര പൊടിക്കേണ്ടി വരുമെന്ന് പറഞ്ഞത് നിങ്ങളുടെ എസ്.പി സതീഷ് സാറാണ്. പിന്നെ ശ്യാം മാധവ് ഐ.പി.എസ് ൻറെ ടൈമിംഗ് അത്ര പോരാ. എൻട്രി ലേശം ലേറ്റായിപ്പോയതോണ്ട് എൻറെ പരിക്കിന് നല്ല ഒറിജിനാലിറ്റി കിട്ടി. ഇനിയിപ്പോ അതുകൊണ്ട് ഞാൻ അഭിനയിക്കേണ്ട കാര്യമില്ലല്ലോ”.
കണ്ണിലേക്കൊലിച്ചിറങ്ങിയ ചോര തുടച്ചുകളഞ്ഞ അഞ്ജന കുലുങ്ങിച്ചിരിച്ചു....... അവർ വണ്ടിക്കരികിലെത്തിയിരുന്നു.
അകത്തെ മുറിയിലെ ഒച്ച കേട്ട് ഉമ ചെല്ലുമ്പോൾ കാണുന്നത് അവശനായി തറയിൽ കിടക്കുന്ന ഷൺമുഖനെയും തളർന്നിരിക്കുന്ന ശ്യാമിനെയും ഒപ്പമുള്ള അഭിറാമിനെയുമാണ്. അഭിക്ക് അപകടമൊന്നും പറ്റിയില്ലെന്ന് കണ്ട് ഉമ ആശ്വസിച്ചു. തറയിൽ കിടന്ന് പിടയുന്ന ഷൺമുഖനെ പുച്ഛത്തോടെ നോക്കിയ ഉമ അവൻറെ മുഖം തറയോട് ചേർത്ത് തൻറെ ബൂട്ട് കൊണ്ട് അമർത്തി. അവളുടെ മനസിൽ അപ്പോൾ നിറഞ്ഞ് നിന്നത് മനോജ് ഈ യാത്രയിൽ പറഞ്ഞ കഥയായിരുന്നു. ഉമ കല്ല്യാണി നോക്കുമ്പോൾ ശ്യാമിൻറെ കണ്ണുകളിൽ പകയെരിയുകയായിരുന്നു. ശ്യം എണീറ്റ് ഉമ കല്ല്യാണിയുടെ അരികിലേക്ക് വന്നു.
“പണ്ട് തീരെ കുഞ്ഞായിരുന്നപ്പോൾ കിട്ടിയ സമ്മാനമായിരുന്നു ഒരു ടൂർ പാക്കേജ്. അന്ന് ആ ടൂർ പോകുമ്പോൾ ശ്യാംമാധവ് എന്ന അഞ്ചാം ക്ലാസ്സുകാരന് വലിയ സന്തേഷമായിരുന്നു. പുതിയ കുറച്ച് കൂട്ടുകാരുമായി അടിച്ചു പൊളിച്ചൊരു യാത്ര. പക്ഷേ പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്. കൂട്ടത്തിലുള്ള രണ്ട് കൂട്ടുകാരികളെ ആരൊക്കെയോ ചേർന്ന് ബലമായി ഒരു വലിയ ലോറിക്കുള്ളിലേക്ക് തള്ളിയപ്പോ, എന്താണെന്ന് പോലുമറിയാതെ അന്നത്തെ ആ അഞ്ചാം ക്ലാസുകാരനും ഓടിക്കയറി. പക്ഷേ പിന്നെയവന് സാക്ഷിയാകേണ്ടി വന്നത് ഇക്കാലമത്രയും ഉറങ്ങാൻ അനുവദിക്കാതെ വേട്ടയാടുന്ന ദുസ്വപ്നങ്ങളുടെ തുടക്കത്തിനാണ്. കൺമുന്നിൽ രണ്ട് പിഞ്ചു ശരീരങ്ങൾ, ഈ കിടക്കുന്ന നായയും ശിവലാൽ ഷെട്ടിയും ഒക്കെ ചേർന്ന് കടിച്ച് കീറുമ്പോൾ അവരുടെ നിലവിളികൾക്കൊക്കം എൻറെ നിലവിളിയും ആ ലോറിയുടെ ഇരുമ്പ് ഭിത്തികൾക്കുള്ളിൽ മാത്രം പ്രതിധ്വനിച്ചു. എന്താണ് കൺമുന്നിൽ നടക്കുന്നതെന്ന് തിരിച്ചറിയാൻ പോലുമുള്ള പക്വതയില്ലാത്ത ആ കൊച്ചു പയ്യൻ ആ കൂട്ടുകാരികളെ വെറുതേ വിടാൻ പറഞ്ഞുകൊണ്ട് അവരുടെയൊക്കെ കാലു പിടിച്ച് കരഞ്ഞു. അവരിലാരുടെയോ മുഖമടച്ചുള്ള അടികിട്ടിയ ഞാൻ പിന്നെയെപ്പോഴോ അർദ്ധബോധത്തിൽ കണ്ണു തുറക്കുമ്പോൾ കാണുന്നത് ചോരയിറ്റ് ശരീരം മുഴുവൻ മുറിപ്പാടുകളുമായി മരിച്ച് മരവിച്ച് കിടക്കുന്ന ആ രണ്ട് പെൺകുട്ടികളെയാണ്. രമ്യാ കല്ല്യാണും സഞ്ജനയും. വർഷങ്ങളിത്ര കഴിഞ്ഞിട്ടും കണ്ണിൽ നിന്ന് മായാതെ ആ ചിത്രം ഉണ്ട്. ഓരോ ക്രിമിനലിനെയും കയ്യിൽ കിട്ടുമ്പോൾ ആ കണ്ടെയിനർ ലോറി എനിക്ക് ഓർമ്മ വരും... ആ പക മുഴുവൻ ഞാനങ്ങനെയാ തീർത്തിരുന്നത്. ഇന്നിപ്പോ ഇവനെ കൊല്ലാതെ ബാക്കി വച്ചത് ഉമ കല്ല്യാണിക്ക് ഒരു അവസരം തരാനാണ്. പിടിച്ചുകെട്ടി ഈ നാറിയെ നിയമത്തിൻറെ മുന്നിൽ കൊണ്ട് നിർത്താനല്ല. ഇവിടെ വച്ച് അവസാനിപ്പിക്കാൻ, ഇനി ഉമകല്ല്യാണി ഐ.പി.എസ് ൻറെ തീരുമാനത്തിന് വിട്ടു തരുന്നു ഷൺമുഖനെ.....” അത്രയും പറഞ്ഞ് അഭിറാമിനെ കെട്ടിയിരുന്ന കയറഴിച്ച് അയാളെ സ്വതന്ത്രനാക്കിയ ശേഷം ശ്യാം മുറിക്ക് പുറത്തേക്ക് പോയി, അഭിറാം എണീറ്റ് ഉമയുടെ അരികിലേക്ക് വന്നു. അവളുടെ ചുമലിൽ പിടിച്ച് ഒരു നിമിഷം നിന്ന ശേഷം അഭിയും പുറത്തേക്ക് പോയി.
ഷൺമുഖൻ പതിയെ എണീറ്റിരുന്നു, തൻറെ മുന്നിൽ നിൽക്കുന്ന ഉമ കല്ല്യാണിയെ അയാൾ കണ്ടു. ഉമ തൻറെ തോക്കിലെ കാറ്ററിഡ്ജ് ലോഡ് ചെയ്യുകയായിരുന്നു. മുഖത്തെ തൊലി മുഴുവൻ ഉരഞ്ഞ് പോയി വികൃതമായിരുന്നു. വായിൽ നിന്നും ഒലിച്ചിറങ്ങിയ ചോര അയാൾ തുടച്ചു. കാൽ അനക്കുമ്പോൾ പ്രാണൻ പോകുന്ന വേദന അയാളറിഞ്ഞു.
“ഉമ കല്ല്യാണി ഐ.പി.എസ് ന് എന്നെ കൊല്ലാം, അതിന് നിനക്ക് കാരണങ്ങളുമുണ്ട്. ശ്യാം മാധവിനും കാരണങ്ങളുണ്ട്. അയാളും അന്നത്തെ ആ കഥയിലുണ്ടായിരുന്നുവെന്ന് ഇപ്പോഴാണ് ഞാനറിയുന്നത്. പക്ഷേ മാഡത്തിന് അറിയാത്ത പല കളികളും ഇതിൻറെ പിന്നിലുണ്ട്. ഞാനും മാഡവുമൊന്നും കളിച്ചത് സ്വതന്ത്രമായ ഗെയിമായിരുന്നില്ല എന്ന സത്യം മാഡം അറിയണം. നമ്മളെയൊക്കെ കരുവാക്കി കളിച്ചത് അവരാണ്. പോരടിപ്പിച്ചത് അവരാണ്.”
ഷൺമുഖനെ അവജ്ഞയോടെയാണ് ഉമ കേട്ടത്. “വേണ്ട ഷൺമുഖാ നീയിനി എന്ത് പറഞ്ഞലും വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തിനപ്പുറം ഒരു മഹത്വവും ഞാനതിൽ കാണുന്നില്ല. ചോദ്യം ഒന്നുമാത്രം അതിനുള്ള ഉത്തരം നീ പറഞ്ഞാൽ മതി. നിൻറെ കൈ കൊണ്ടാണോ എൻറെ രമ്യ.......?” മുഴുവൻ ചോദിക്കാൻ ഉമയ്ക്ക് കഴിഞ്ഞില്ല.
“അതേ. പക്ഷേ.... “ അത് പറഞ്ഞ നിമിഷത്തിൽ ഷൺമുഖൻറെ തലയ്ക്ക് നേരേ തോക്ക് ചൂണ്ടിയിരുന്ന ഉമയുടെ വിരൽ കാഞ്ചിയിലമർന്നിരുന്നു. എന്തുകൊണ്ടോ അപ്പോഴവളുടെ കൈ വിറച്ചു. വെടിയുണ്ട ഷൺമുഖൻറെ വയറിലൂടെ തുളഞ്ഞ് കയറി. അയാൾ അസഹനീയമായ വേദനയാൽ നിലവിളിച്ചു.
“ മാഡം അത് ഒരു ക്വട്ടേഷനായിരുന്നു. മാഡമൊക്കെ മുന്നിൽപോയി മുട്ടുവളച്ച് ഓക്കാനിച്ച് നിൽക്കുന്ന, അധികാരവും പണവുമുള്ള, മുഖം മൂടിയണിഞ്ഞ ഒരു രാഷ്ട്രീയക്കാരന് വേണ്ടി...” പക്ഷേ അത്രയും പറഞ്ഞ ഷൺമുഖൻറെ ബോധം മറഞ്ഞു.
ഷൺമുഖൻ അവസാനം പറഞ്ഞത് ഉമയ്ക്ക് വലിയൊരു ഷോക്കായിരുന്നു. മരണമൊഴിയായി ഷൺമുഖൻ പറഞ്ഞത് അവളുടെ മനസിൽ കുറേ സംശയങ്ങളുടെ കനലൂതിക്കത്തിച്ചു.
സി.ഐ മനോജെത്തിയപ്പോഴേക്കും ഷൺമുഖൻറെ ശ്വാസം നിലച്ചുകഴിഞ്ഞിരുന്നു. അവിടുത്തെ പരിശോധനകൾക്കായി നേരം പുലർന്നതോടെ കൂടുതൽ പോലീസെത്തി. ഇതിനിടയിൽ അവിടെ വിവിധ മുറികളിൽ ബന്ധനസ്ഥരായിക്കിടന്ന സതീഷ് ബോസ് ഐ.പി.എസ്, കിരൺ മാത്യ ഐ പി എസ്, സി ഐ അൻവർ, സിപിഒ അജിത്ത് അരവിന്ദ്, മുകുന്ദൻ, ജെറാൾഡ് , ഡോ അൻസിയ എന്നിവരെ ഉമയുടെ സംഘം മോചിപ്പിച്ചിരുന്നു. പുലർച്ചെ ഹൈറേഞ്ചിൽ നടന്ന ഏറ്റുമുട്ടലിൻറെ വിവരമറിഞ്ഞ് പത്രക്കാരും ചാനലുകാരം അവിടേക്ക് ഒഴുകിയെത്തി. പരിക്കേറ്റ് പോലീസുകാരെയും അഞ്ജനയെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കേരളത്തിൽ ഉടൻ നടക്കുവാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വി വി ഐ പി കളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താനും, തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താനും തിരഞ്ഞെടുപ്പ് അട്ടിമറിച്ച് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിച്ച് വിഘടനവാദികൾക്ക് വിളനിലമൊരുക്കാൻ വിദേശ ചാരം സംഘടനയുമായി ചേർന്ന് സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങൾ ഷൺമുഖൻറെ നേതൃത്വത്തിൽ COUNT DOWN എന്ന പേരിൽ തയ്യാറാക്കിയ ആക്ഷൻ പ്ലാൻ സംബന്ധിച്ച രേഖകൾ പോലീസിന് അവിടെ നിന്നും കിട്ടി. ലാപ്ടോപ്പ്, സാറ്റലൈറ്റ് ഫോൺ, നിരവധി സിംകാർഡുകൾ, പ്ലാസ്റ്റിക് എക്സ്പ്ലോസീവുകൾ, ആർ.ഡി.എക്സ് മുതൽ നാടൻ ബോംബുകൾ വരെയുള്ള സ്ഫോടക വസ്തുക്കൾ, എ കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ തുടങ്ങി സംസ്ഥാന പോലീസിൻറെ ഇന്നോളമുള്ള ഏറ്റവും വലിയ ആയുധ വേട്ടയ്ക്കാണ് ആ പ്രഭാതം സാക്ഷിയായത്. ഉമ കാര്യങ്ങൾ അപ്പപ്പോൾ തന്നെ ഡി ജി പി ക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു.
ചാനലുകാർ അഭിറാമിനെ വളഞ്ഞ് വിവരങ്ങൾ ചോദിച്ചറിയുന്നുണ്ടായിരുന്നു. സതീഷ് ബോസും കിരൺ മാത്യുവും മറ്റ് പോലീസുകാരും ജെറാൾഡും ഉമയുടെ കൂടെ ഉണ്ടായിരുന്നു. പക്ഷേ ശ്യാം അൽപം അകലെ മാറി നിന്ന് അൻസിയയോട് സംസാരിക്കുന്നത് ഉമ കണ്ടു. അൻസിയ വല്ലാതെ ഭയന്നിരുന്നു. ശ്യാം അവളെ ആശ്വസിപ്പിക്കുകയായിരുന്നു. ആ കാഴ്ച ഉമ കല്ല്യാണിയുടെ മനസിൽ അസൂയ ജനിപ്പിച്ചു. അജിത്ത് അൻസിയയ്ക്ക് മുഖം നൽകാതെ മാറി നിന്നു. പക്ഷേ ശ്യാമിനെയും അൻസിയയെയും ഒന്നിച്ച് കണ്ട ചാനലുകാർ അഭിറാമിനെ വിട്ടിട്ട് അവർക്കരികിലേക്ക് പാഞ്ഞ് ചെന്നു.
ശ്യാം മാധവ് ഐ പി എസ് തടങ്കലിൽ നിന്ന് രക്ഷപെട്ട് നിൽക്കുന്ന ഈ അവസരത്തിൽ എന്താണ് തോന്നുന്നത്. ഇങ്ങനെ ഒരിക്കൽ കൂടി ഡോ.അൻസിയയ്ക്കൊപ്പം നിൽക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നുവോ? നിങ്ങളുടെ വിവാഹം ഉടനുണ്ടാകുമോ ? അങ്ങനെ പലരും പല ചോദ്യങ്ങൾ തുരുതുരേ ചോദിച്ചുകൊണ്ടിരുന്നു. ശ്യാം ആർക്കും ഉത്തരം നൽകിയില്ല. പകരം അവർക്കുമുന്നിൽ വച്ച് തന്നെ അൻസിയയെ തന്നോട് ചേർത്ത് നിർത്തി. ലൈവ് ന്യൂസിൽ ആ രംഗം ലോകം മുഴുവൻ കാണുമെന്നറിഞ്ഞുകൊണ്ടാണ് ശ്യാം അങ്ങനെ ചെയ്തത്. അൻസിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ചാനലുകാരോട് സംസാരിച്ചത് അൻസിയയാണ്.
“ഇത് എനിക്ക് ഒരു പുനർജന്മമാണ്. ആദ്യം തടവിലാക്കി മംഗലാപുരത്തിനടുത്തേക്കാണ് കൊണ്ടു പോയത്. അവിടെ നിന്നും ഈ പുലരിയിലെത്തും വരെ ഒരു പാടു തവണ മരണത്തെ മുഖാമുഖം കണ്ടു. ശ്യാമിനെ ഒരിക്കൽ കൂടി കാണാനാവുമെന്ന് പ്രതീക്ഷ കെടാതെ കാത്തത് അഞ്ജനയെന്ന ഒരു പാവം പെൺകുട്ടിയുടെ സ്നേഹവും കരുതലും നൽകിയ ശുഭപ്രതീക്ഷയാണ്.”
ചാനലുകാരോട് തുടക്കം മുതലുള്ള എല്ലാ സംഭവങ്ങളും വിശദീകരിച്ചത് സതീഷ് ബോസായിരുന്നു. ജെറാൾഡും സതീഷിനൊപ്പമുണ്ടായിരുന്നു.
ഭീകര സംഘം തട്ടിക്കൊണ്ട് പോയ പോലീസുകാരെയും പത്രക്കാരനെയും ഡോക്ടറെയും അതിസാഹസികമായ ഓപ്പറേഷനിലൂടെ ഉമ കല്ല്യാണിയുടെ നേതൃത്വത്തിൽ പോലീസ് മോചിപ്പിച്ച വാർത്ത ചാനലുകളിൽ നിറഞ്ഞു നിന്നു.
പോലീസ് ആസ്ഥാനത്ത് ഡി ജി പി പത്ര സമ്മേളനത്തിന് തയ്യാറെടുക്കുകയായിരുന്നു. നേരിടാനുള്ള ചോദ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളത് പോലെ തന്നെ അവയ്ക്കുള്ള കൃത്യമായ മറുപടികളും ഡി ജി പി യുടെ മനസിലുണ്ടായിരുന്നു. ചോദ്യങ്ങളുമായി കാത്തിരുന്ന മാധ്യമപ്പടയ്ക്ക് മുന്നിലേക്ക് ഉയർന്ന ശിരസ്സോടെ തന്നെ ഡി ജി പി കയറിച്ചെന്നു. ചോദ്യങ്ങൾ തുരുതുരേ വന്നപ്പോൾ കയ്യുയർത്തി ചോദ്യകർത്താക്കളെ ഡി ജി പി വിലക്കി.
“ഡി.വൈ.എസ്.പി രാജൻ ജോണിൻറെ മരണം മുതൽ ഇന്ന് പുലർച്ച വരെ നടന്ന കാര്യങ്ങൾ ഞാനൊന്ന് വിവരിക്കാം. അതിന് ശേഷം നിങ്ങൾക്ക് സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാം. എല്ലാ ചോദ്യങ്ങൾക്കും മറുപടി തന്നിട്ടേ ഞാൻ പോകു. അതല്ലേ നല്ലത്?”
അതേയെന്ന് എല്ലാവരും തലയാട്ടിയപ്പോൾ ഡിജിപി തൻറെ ഫയലുകൾ നിവർത്തി വച്ചു.
“നിങ്ങൾ മാദ്ധ്യമങ്ങളുടെ കണ്ടെത്തലനുസരിച്ച് ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് നിഖിൽരാമനെന്ന് യുവാവ്. പക്ഷേ നിർഭാഗ്യവശാൽ അയാൾ പോലീസിനും കോടതിക്കും മുന്നിൽ കുറ്റക്കാരനായിരുന്നു. എന്ത് തന്നെയായാലും നിഖിൽ രാമൻറെ കേസന്വേഷിച്ചതും ശിക്ഷ വാങ്ങിക്കൊടുക്കാൻ പര്യാപ്തമായ തരത്തിൽ പഴുതടച്ച് കുറ്റപത്രം സമർപ്പിച്ചതും ഡി.വൈ.എസ്.പി രാജൻ ജോണാണ്. അന്നത്തെ അന്വേഷണ സംഘത്തിൽ രാജൻ ജോണിനെക്കൂടാതെ സബ് ഇൻസ്പെക്ടർ പ്രസാദ്, ഹെഡ് കോൺസ്റ്റബിൾമാരായ പീറ്റർ, സുഭാഷ് എന്നിവരാണ് ഉണ്ടായിരുന്നത്. ജയിലിനുള്ളിൽ വച്ച് നിഖിൽ രാമൻ ദിനചന്ദ്ര എന്ന ചന്ദ്രഭായിയുമായി സൗഹൃദം സ്ഥാപിച്ചു. ഈ ദിനചന്ദ്ര ഷൺമുഖൻറെ വലം കൈയ്യും ശിവലാൽ ഷെട്ടിയുടെ ഗ്യാങ്ങിലെ പ്രബലനുമാണ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിഖിലിന് എല്ലാ സഹായവും ചെയ്ത് കൊടുത്തത് ഷൺമുഖൻറെ ഗ്യാങ്ങാണ്, ഡി.വൈ.എസ്.പി രാജൻ ജോണിനെയും പ്രസാദിനെയും ഷൺമുഖൻറെ ആജ്ഞ പ്രകാരം കിഡ്നാപ്പ് ചെയ്തത് ബാസ്റ്റിൻ ജോണാണ്. ഇവരെല്ലാം ചേർന്നാണ് ഡി.വൈ.എസ്.പി രാജൻ ജോൺ, പ്രസാദ്, പീറ്റർ, സുഭാഷ് എന്നിവരെ കൊല്ലാൻ നിഖിലിനെ സഹായിച്ചത്. പക്ഷേ കർണ്ണാടകയിൽ വച്ചു ഇവരുടെ സംഘവും മറ്റൊരു സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിഖിൽ രാമനും ദിനചന്ദ്രയും കൊല്ലപ്പെട്ടു. പക്ഷേ അവിടുത്തെ പോലീസിലുള്ള ഷൺമുഖൻറെ സ്വാധീനം കാരണം അത്തരമൊരു കേസ് അവിടെ ഒരു സ്റ്റേഷനിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. അവിടെ കൊല്ലപ്പെട്ട നിഖിലിൻറെ ബോഡി അവർ കേരളത്തിൽ കൊണ്ടിട്ടതാണ്. അതിന് കൃത്യമായ സാക്ഷിമൊഴികളുണ്ട്. കേസന്വേഷണം ഏറ്റെടുത്ത ശ്യാമിന് ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അൻസിയ നൽകിയിരുന്നു. അത് പ്രകാരം അയാൾ ഷൺമുഖനെ കൂടുക്കാൻ തെളിവുണ്ടാക്കാനായി ബാസ്റ്റിൻ ജോണെന്ന കേരളത്തിലെ ഷൺമുഖൻറെ വിശ്വസ്തനെ പൂട്ടാൻ പുറപ്പെട്ടു. അപകടം മനസിലാക്കിയ അവർ ശ്യാമിനെ കെണിയിലാക്കി. പക്ഷേ പിന്നാലെ കേസന്വേഷിച്ച് ചെന്ന് കിരൺ മാത്യു ഡോ.അൻസിയ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മംഗലാപുരത്തേക്ക് പോയി. പക്ഷേ എവിടെയും ചാരന്മാരുള്ള ഷൺമുഖൻ അതറിഞ്ഞു കിരണിനെയും പിന്നാലെ ഡോ.അൻസിയയെയും തടവിലാക്കി. ഷൺമുഖൻറെ ലക്ഷ്യം ദക്ഷിണേൻറ്യയിലെ സ്വർണ്ണക്കടത്തും ഹവാലയും ഡ്രഗ് മാഫിയയും നിയന്ത്രിക്കുന്ന രാജാവാകുകയെന്നതായിരുന്നു. അതോടൊപ്പം കേരളത്തിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങളുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ചില വിഘടനവാദ ഗ്രൂപ്പുകൾക്ക് ഇവിടെ വിളനിലമൊരുക്കാനുള്ള ഒരു അന്താരാഷ്ട്ര ക്വട്ടേഷനും ഷൺമുഖൻ ഏറ്റെടുത്തിരുന്നു. ജെറാൾഡ് സേവ്യർ എന്ന മിടുക്കനായ പത്രക്കാരൻ ഇത് പലതും കൃത്യമായി കണ്ടെത്തിയിരുന്നു. ആ ജെറാൾഡായിരുന്നു ഷൺമുഖൻറെ അടുത്ത ഇര. എന്നാൽ ജെറാൾഡ് അതിന് മുന്നേ സതീഷ് ബോസ് ഐ.പി.എസ് ന് അതിന് മുൻപ് തന്നെ വിവരങ്ങൾ കൈമാറിയിരുന്നത് ഷൺമുഖൻ വൈകിയാണറിഞ്ഞത്. അത് മനസിലാക്കിയ അയാൾ നാട്ടിൽ വന്നിറങ്ങിയ സതീഷിനെ വിമാനത്താവളത്തിനു പുറത്ത് നിന്നും റാഞ്ചി. ജെറാൾഡുമായും ശ്യാമുമായും കിരണുമായുമൊക്കെ അടുത്ത ബന്ധമുള്ള അൻവറിനെയും അജിത്തിനെയും മുകുന്ദനെയും കിഡ്നാപ്പ് ചെയ്തതും രഹസ്യങ്ങൾ ചോരാതിരിക്കാനാണ്. ഇതിനൊക്കെ ഷൺമുഖന് വിവരങ്ങൾ പോലീസിനുള്ളിൽ നിന്ന് തന്നെ ചോർന്ന് കിട്ടിയിരുന്നു. കഴിഞ്ഞ ദിവസത്തെ ഓപ്പറേഷനിടയിൽ കൊല്ലപ്പെട്ട എ സി പി അജിത്ത് സോമസുന്ദരവും സി ഐ ദിനേശനുമൊക്കെ ഇത്തരത്തിൽ ഷൺമുഖന് വിവരങ്ങൾ ചോർത്തി നൽകിയവരാണ്. അതുകൊണ്ട് തന്നെയാണ് രഹസ്യങ്ങൾ ചോരാതിരിക്കാൻ ഷൺമുഖൻറെ സംഘം അവരെയും കൊന്ന് കളഞ്ഞതും. ഉമ കല്ല്യാണി കേസന്വേഷണം ഏറ്റെടുത്തപ്പോൾ അവരെയും തട്ടിക്കൊണ്ട് പോകാൻ ഷൺമുഖൻ ശ്രമിച്ചുവെങ്കിലും ഉമ സമർത്ഥമായി രക്ഷപെടുകയാണുണ്ടായത്. ഉമയുടെ സംഘാംഗമായ ഡി.വൈ.എസ്.പി ഹരീഷ് ആക്രമിക്കപ്പെട്ടു. തൻറെ ലക്ഷ്യങ്ങളിലേക്കെത്താൻ ഒരേ ഒരു രാജാവാകാൻ ഷൺമുഖൻ ശിവലാൽ ഷെട്ടിയെ കൊന്നു. ശിവലാലിൻറെ മരണത്തെക്കുറിച്ചുള്ള രഹസ്യങ്ങളെന്തൊക്കെയോ മനസിലാക്കിയ ബാസ്റ്റിൻ ജോണിനേയും ഷൺമുഖൻ കൊന്നു. ഷൺമുഖനും ഇനിയും നമുകക് കൃത്യമായി തിരിച്ചറിയാൻ കഴിയാത്ത ആ തീവ്രവാദ ഗ്രൂപ്പും ചേർന്ന് സാഹചര്യങ്ങളെ പരമാവധി മുതലെടുത്തു. ഭരണകൂടത്തിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കുക എന്ന ലക്ഷ്യത്തിൻറെ ഭാഗമായാണ് പ്രതിപക്ഷ നേതാവിൻറെ മകനെയും സുഹൃത്തിനെയും അവർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. അതോടെ പുതിയ ഗുണ്ടാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കി. അവിടെയും സമ്മർദ്ദ തന്ത്രവുമായി ആഭ്യന്തര മന്ത്രിയുടെ മകനെത്തന്നെ ആ സംഘം തടവിലാക്കി. പക്ഷേ പോലീസ് പതറിയില്ല. സധൈര്യം ഉമകല്ല്യാണി ഐ.പി.എസ് മുന്നിൽ നിന്ന് യുദ്ധം നയിച്ചു. അത് കേവലം ഒരു ഷൺമുഖനെ അവസാനിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയതായിരുന്നില്ല. അതൊരു അടിച്ചുവാരൽ പ്രക്രിയയായിരുന്നു. ഗുണ്ടാരാജ് ഇല്ലാതാക്കാനുള്ള ഒരേയൊരു മാർഗ്ഗമായിരുന്നു ആ നിയമം. നിങ്ങൾ മാധ്യമങ്ങളും ജനങ്ങളും വിശ്വസിച്ചു ഇങ്ങനെയൊരു ശുദ്ധികലശം ഈ നാട്ടിൽ നടക്കില്ലെന്ന്. പക്ഷേ ആഭ്യന്തര മന്ത്രിയും സർക്കാരും പൂർണ്ണ പിന്തുണയുമായി പോലീസ് സേനയ്ക്കൊപ്പം നിന്നു. ഞങ്ങളിൽ അർപ്പിച്ച വിശ്വാസം ഞങ്ങൾ കാത്തു. കിഡ്നാപ്പ് ചെയ്യപ്പെട്ട പോലീസുകാരെ രക്ഷപെടുത്തി. അഭിറാമിനെയും ഡോ.അൻസിയയെയും ജെറാൾഡ് സേവ്യറിനെയും ഒരു പോറൽ പോലുമേൽക്കാതെ രക്ഷപെടുത്തി. പോലീസിന് നേരെ അവിടെ ശക്തമായ അക്രമണമാണുണ്ടായത്. പ്രത്യാക്രമണത്തിൽ ഷൺമുഖനുൾപ്പെടെ അവരുടെ സംഘത്തിലെ 13 പേർ കൊല്ലപ്പെട്ടു. പുതിയ ഗുണ്ടാ നിയമം നടപ്പിലാത്തിയതിന് ശേഷം ഇന്ന് രാവിലെ വരെ നടത്തിയ ഓപ്പറേഷനിൽ രണ്ട് പോലീസുകാർ കൊല്ലപ്പെടുകയും കുറച്ച് പേർക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. പോലീസിനെ ആക്രമിച്ച ഇരുപത്തിനാല് ക്രിമിനലുകൾ വെടിയേറ്റ് കൊല്ലപ്പെടുകയും എഴുപതിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ പത്തോളം പേരുടെ നില ഗുരുതരമാണ്. പോലീസിൻറെ യശസ്സ് ഉയർത്തിയ കഴിഞ്ഞ രാത്രിയിലെ ഓപ്പറേഷന് കൃത്യമായ വിവരങ്ങൾ നൽകി സഹായിച്ചത് ഷൺമുഖൻറെ പിടിയിലകപ്പെട്ട് പോയ അഞ്ജനയെന്ന് പെൺകുട്ടിയാണ്. പോലീസിന് വിവരങ്ങൾ നൽകിയ ഇൻഫോർമറെ തിരിച്ചറിഞ്ഞ ഷൺമുഖൻറെ ആക്രമണത്തിൽ പരിക്കുപറ്റി ആശുപത്രിയിലാണ് ആ പെൺകുട്ടി.”
“ഇതാണ് കഴിഞ്ഞ കുറച്ച് ദിവസമായി നിങ്ങൾ ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്ന ചേദ്യങ്ങൾക്കുള്ള വിശദീകരണം. ഇനി ഇന്നാട്ടിൽ എവിടെയെങ്കിലും ഒരു ഗുണ്ട പിറന്നാൽ ഗുണ്ടായിസമുണ്ടായാൽ നിങ്ങൾ ആ നിമിഷം വിളിക്കു, ഒരു ഫോൺ കോളിൻറെ ദൂരത്തിനപ്പുറം പോലീസുണ്ടാകും. ഗുണ്ടകളെ വിരട്ടിയോടിക്കാനാല്ല, വേട്ടയാടി കശാപ്പുചെയ്യാൻ. ഇതാണ് ഞാൻ നിങ്ങൾക്ക് തരുന്ന ഉറപ്പ്.”
ഡിജിപി പറഞ്ഞവസാനിപ്പിച്ചപ്പോൾ ഒരു ചോദ്യം സദസ്സിൽ നിന്നും വന്നു.
“ഈ കേസന്വേഷണത്തിൻറെ പലഘട്ടത്തിലും രാവണനെന്നൊരു പേര് പറഞ്ഞ് കേട്ടിരുന്നല്ലോ, അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?”

തുടരും.....
No comments:
Post a Comment
Type your valuable comments here