കാമുകൻ
പ്രണയിച്ചു വഞ്ചിച്ചു
പോയൊരു പെണ്ണേയെൻ
ഹൃദയത്തിൻ വേദന കണ്ടില്ലെ നീ
ഹൃദയം കൊരുത്തെൻ്റെ
അരികിൽ ഇരുന്നപ്പോൾ
നൽകിയ വാഗ്ദാനമൊക്കെ
മറന്നു നീ
മോഹങ്ങൾ കൊണ്ടു നാം
സ്വപ്നങ്ങൾ നെയ്തപ്പോൾ
അരുതെന്നൊരു വാക്ക്
ചൊല്ലിയില്ലല്ലൊ നീ
ഹൃദയം പറിച്ചുനിൻ
കൈകളിൽ തന്നിട്ടും
ഒരു വാക്ക് മിണ്ടാതെ
പോയതെന്താണ് നീ
എൻ്റേത് മാത്രമായി
ജീവിച്ച പെണ്ണേ....
മരണം വിളിച്ചപ്പോൾ
പോയതെന്താണ് നീ
എരിയുമെൻ മനസിൻ്റെ
നീറ്റലെപ്പോഴും
ആ പുഞ്ചിരിത്തേനിനാൽ
ആറ്റിയോളല്ലേ നീ
പിരിയില്ലൊരിക്കലും
എന്ന് പറഞ്ഞിട്ടും
ഈ ചിതയിൽ എരിഞ്ഞടങ്ങുന്നു
തനിച്ചു നീ....
രഞ്ജിത് വെള്ളിമൺ
Tags
കവിത
