പിന്നിട്ട വഴികൾ
ഞാൻ നടന്നെത്തിയ വഴിയിലെ
കാൽപാടുകൾ തിര മായ്ച്ചുവോ ?
വെയിലിൽ വെന്ത മണലിലെൻ
പാദം പുകഞ്ഞപ്പോൾ, ഞാൻ
കണ്ടതില്ലൊരു കടലവിടെവിടെയും.
എൻ നേർക്കെറിഞ്ഞതിൽ ചോരയിറ്റി,
ചിതറി വീണ കല്ലെല്ലാം പൂക്കളാക്കിയോ?
കല്ലുകൊണ്ട് ചതഞ്ഞ് പൊട്ടി ചോരയിറ്റിയ
മുറിവുണക്കാൻ പൂക്കൾ കൊണ്ടെന്ത് ചെയ്യും?
ഞാൻ വീണുരുണ്ട് പിടഞ്ഞ കണ്ട്
കരഘോഷമോടെ ചിരിച്ചോരെല്ലാം,
ഇന്ന് പറയണ്, നീയെണീക്കാൻ,
കൈയ്യടിച്ച് വിളിച്ചതെന്ന്
ഞാൻ നടന്ന വഴികളിൽ
തുണയായ സത്യമേ,
ഇനിയുമെന്നെന്നുമെൻ ചാരെ
തുണയായി നീ മാത്രം വരിക.
രഞ്ജിത് വെള്ളിമൺ
Tags
കവിത
