രക്താംഗിതൻ (Horror Novel)
ഒരു ഗുഹയ്ക്കുള്ളിലാണ് ഞാനകപ്പെട്ടിരിക്കുന്നത് . മൂക്കിലേക്ക് ചുടുചോരയുടെ ഗന്ധം അടിച്ചു കയറുന്ന പോലെ എനിക്ക് തോന്നി, ഞാൻ മുന്നിൽ കണ്ട ഇടുങ്ങിയ വഴിയിലേക്ക് നടന്നു. മുന്നിലേക്ക് പോകും തോറും വഴി സഞ്ചാരം തടസപ്പെടുത്തുന്ന വിധം ഇടുങ്ങി വന്നു. നേരെ നടക്കാൻ പറ്റാത്തതിനാൽ ഞാൻ ചരിഞ്ഞ് പതിയെ നടന്നു. പെട്ടെന്ന് വല്ലാത്തൊരു ശബ്ദം , ഭൂമി കുലുങ്ങുന്ന പോലെ. എന്‍റെ മുന്നിലും പിന്നിലും ഇടുങ്ങിയ ആ കരിങ്കൽ ഭിത്തികൾ അനങ്ങിയ പോലെ, അതെന്നെ ഇരുവശത്ത് നിന്നും ഞെരുക്കാൻ തുടങ്ങി. ഞാനെന്‍റെ മരണം മുന്നിൽ കണ്ടു. കരിങ്കൽച്ചുവരുകൾക്കിടയിൽ അസ്ഥികൾ പൊടിഞ്ഞ് ചതഞ്ഞരഞ്ഞ ഭീകര മരണം. ഞാൻ കൈകളും ശരീരവും ഉപയോഗിച്ച് പാറകളെ തള്ളിപ്പിടിച്ച് ഒരടി നിരങ്ങി നീങ്ങി. അവിടെ നിന്നാണ് കരിങ്കൽ ചുവരിലെ വിടവിൽ ഒളിപ്പിച്ച പോലെ വച്ചിരുന്ന ഈ തടിപ്പെട്ടി എനിക്ക് കിട്ടിയത്. നിധി വല്ലതുമാകുമെന്ന പ്രതീക്ഷയിൽ അതെടുത്തു. പക്ഷേ...... >>
( 22 അദ്ധ്യായങ്ങളുള്ള രക്താംഗിതൻ എൻറെ പ്രഥമ നോവലാണ്. ഹൊറർ / ഫാൻറസി കഥകൾ ഇഷ്ടപ്പെടുന്നവർക്ക് സ്വാഗതം. ഒരോ അദ്ധ്യായങ്ങളിലും ക്ലിക്ക് ചെയ്ത് വായിക്കുക)
അദ്ധ്യായം 1 അദ്ധ്യായം 2 അദ്ധ്യായം 3 അദ്ധ്യായം 4 അദ്ധ്യായം 5 അദ്ധ്യായം 6 അദ്ധ്യായം 7
അദ്ധ്യായം 8 അദ്ധ്യായം 9