ഇര
ജാനകി കുഞ്ഞുമായി വീടിന്‍റെ സിറ്റൗട്ടിൽ എത്തിയപ്പോൾ കണ്ടത് ദേവുവിന്‍റെ
അതേ പ്രായം തോന്നിക്കുന്ന ഒരു കുട്ടിയെ ഒക്കത്തിരുത്തി മുഷിഞ്ഞ ഒരു സാരി
ധരിച്ച തമിഴത്തി സ്ത്രീയെയാണ്. കയ്യിലുള്ള നാണയം കിലുക്കി അവർ ദൈന്യഭാവത്തിൽ ജാനകിക്ക് നേരെ കൈകൂപ്പി.തന്‍റെ കയ്യിലുള്ള കുഞ്ഞിന്‍റെ വയറ്റിൽ തടവി ഒന്നും മിണ്ടാതെ അവർ കൈ നീട്ടി നിൽക്കുകയാണ്. Read more>>
ശശിയുടെ പ്രണയം
കേട്ടവരെല്ലാം ഊറിച്ചിരിച്ചു, ചിലർ പൊട്ടിച്ചിരിച്ചു. ശശിക്കും പ്രണയം!
" നോക്കിക്കോ ശശിയെ ശശിയാക്കി അവൾ പോകും. "
നാട്ടിലെ മൈൽക്കുറ്റികൾ പോലും അങ്ങനെ പറഞ്ഞിരുന്നത്രേ.
അങ്ങനെ എല്ലാവരും കരുതുന്നതിന് അന്ന്യായമായ രണ്ട് കാരണങ്ങളും ഉണ്ടായിരുന്നുതാനും...Read more>>
എന്ന് സ്വന്തം കള്ളൻ
വെല്ലുവിളിച്ച് നായികയുടെ അരഞ്ഞാണം
മോഷ്ടിച്ച മീശ മാധവൻ അവൾക്ക് കുളിരുള്ള
ഒരോർമ്മയായിരുന്നു. ആ സിനിമയ്ക്ക് ശേഷമാണ് അരഞ്ഞാണം ധരിക്കാൻ ആശ
തോന്നിയതും, വാശിപിടിച്ചാശ സാധിച്ചതും. തന്‍റെ മുറിയിൽ ഒരു ദിവസം
എത്താനിടയുള്ള മീശ മാധവനായി അവൾ കാത്തിരുന്നു. പൂപ്പാത്രം നിറയെ
മയിൽപ്പീലികളുമായി....Read more>>
എൻറെ ദൈവമേ!
രാമൻ പറമ്പിൽ നിറയേ വാഴ നട്ടിട്ട് അമ്പലത്തിൽ പോയി നേർച്ച നേർന്ന് പ്രാർത്ഥിച്ചു.
" ഭഗവാനേ നല്ലപോലെ മഴ പെയ്യണേ...എന്‍റെ വാഴയൊക്കെ മഴകൊണ്ട് തഴച്ച് വളരണേ.... "
ദൈവം ആ പ്രാർത്ഥന കേട്ടു . അപ്പോള്‍ തന്നെ മഴ മേഘങ്ങളോട് ആജ്ഞാപിച്ചു.
" ഉടൻ തന്നെ രാമന്‍റെ തോട്ടത്തിൽ മഴ പെയ്യിക്കു...Read more>>
പെങ്ങൾ
തനിക്കും മരണത്തിനുമിടയിലെ അകലം
അവന്‍ ഒരു ചുവടായി കുറച്ചു. അവസാന ചുവടിന് മുന്നേ താന്‍ പിന്നിട്ട് വന്ന
ലോകത്തിലേക്ക് അവസാനമായി അവനൊന്ന് തിരിഞ്ഞ് നോക്കി. അല്‍പമകലെ മഞ്ഞിന്‍റെ
നേര്‍ത്ത മറവില്‍ ഒരു സ്ത്രീരൂപം. അവര്‍ അപകടകരാമാംവിധം കൊക്കയുടെ വക്കില്‍
നില്‍ക്കുകയായിരുന്നു. ഒരു നേര്‍ത്ത കാറ്റുപോലും അവരെ ഒരുപക്ഷേ
മരണത്തിലേക്ക് തള്ളിയിട്ടേക്കാം. പക്ഷേ അവരുടെ മുഖത്ത് ആശങ്കയൊട്ടും
ഇല്ലായിരുന്നു...Read more>>
വിശ്വാസിയുടെ പുസ്തകം
സെഞ്ച്വറി അടിക്കണമെന്ന മോഹത്തില്‍
ജീവിച്ച ഭവാനിയമ്മയെ കാലന്‍ തൊണ്ണൂറ്റിയൊന്‍പതാം വയസ്സില്‍ കുരുക്കിട്ട്
പിടിച്ചു. പോത്തിന്‍പുറത്ത് കയറി പോകുന്ന വഴിയിലെല്ലാം ഭവാനിയമ്മ കാലനോട്
കലമ്പുകയായിരുന്നു. തന്‍റെ സെഞ്ച്വറി നഷ്ടപ്പെുത്തിയ കാലനെ ഭവാനിയമ്മ
കണക്കില്ലാതെ തെറിവിളിച്ചു. രാമായണവും മഹാഭാരതവും ഗീതയും ആവും വിധം ദിനവും വായിച്ചു നാമം ജപിച്ച് കഴിഞ്ഞിട്ടും
തന്നെ നൂറ് തികക്കാന്‍ സഹായിക്കാതിരുന്ന വിഷ്ണുവിനും ശിവനുമൊക്കെ
ഭവാനിയമ്മയുടെ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വന്നു...Read more>>
അവളും(നും) ഞാനും
അവൾ
എന്നെത്തന്നെ നോക്കിയിരി ക്കുകയായിരുന്നു. ഞാനും ദൃഷ്ടി മാറ്റിയില്ല. അവൾ
ബ്ലൗസിനുള്ളിൽ നിന്നും പണമെടുത്ത് ഞാൻ കാൺകെ എണ്ണി നോക്കി . അൻപതിന്‍റെ
അഞ്ച് നോട്ടുകൾ . വയറിൽ നിന്നും സാരിത്തലപ്പ് മാറ്റി അവൾ അരയിൽ തിരുകിയ
പേഴ്സ് എടുത്ത് പണം അതിൽ വച്ചു. പക്ഷേ എനിക്ക് മുന്നിൽ അനാവൃതമായ വയർ അവൾ
മറച്ചില്ല.
എനിക്ക് പോകേണ്ട ട്രെയിൻ വന്നു പോയി. പക്ഷേ ഞാൻ കയറില്ല. പ്ലാറ്റ് ഫോം കൂടുതൽ വിജനമായി. അവൾ പതിയെ എന്‍റെയരികിൽ വന്നിരുന്നു.Read more>>
കടങ്കഥ
ഗംഗയുടെ
തീരത്തെ കൽമണ്ഡ പത്തിൽ രഘുരാമൻ ഈ ഇരുപ്പ് തുടങ്ങിയിട്ട് കുറച്ചധികം
മണിക്കൂറുകളായിരിക്കുന്നു . സൂര്യൻ ചന്ദ്രന് വഴിമാറിക്കൊടുത്തു കഴിഞ്ഞു.
നേരമിത്രയായിട്ടും വിശപ്പും ദാഹവും അലട്ടുന്നുണ്ടായിരുന്നില്ല.
അല്ലെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അങ്ങനെയാണ്, ഈ യാത്ര തുടങ്ങിയത്
മുതൽ വിശപ്പും ദാഹവും രാമന് അന്യമായി ത്തീർന്നിരുന്നു. "ഇനി ഒരു മടങ്ങിവരവില്ല, അന്വേഷിച്ചിറങ്ങരുത് " എന്ന് മാത്രം എഴുതി മുഖം നോക്കുന്ന കണ്ണാടിയിൽ ഒട്ടിച്ചു വച്ചാണിറങ്ങിയത്.Read more>>
ഔദാര്യം
"നിന്‍റെ മോന്തയെന്താ ചളുങ്ങിയിരിക്കുന്നത്?" ആക്ടീവ ഡിസയറിനോട് ചോദിച്ചു.
" ഒന്നും പറയണ്ടാ , എന്‍റെ സാരഥി
ഇന്നലെ രണ്ട് പെഗ്ഗുമടിച്ച് എന്നെയൊന്ന് ഓടിച്ചതാ. വഴിയരികിലെ പോസ്റ്റിൽ
അങ്ങേരെന്നെ നിർബന്ധപൂർവ്വം ചുംബിപ്പിച്ചു." ഡിസയർ തന്‍റെ ഷെയ്പ് പോയ മോന്ത
കൊണ്ട് അത്രയും പറഞ്ഞു. " അതൊക്കെ എന്‍റെ സാരഥി.....Read more>>
മിറാഷ്
നമ്മുടെ മോളോട് വലുതാകുമ്പോ ആരാകണമെന്ന് ടീച്ചർ ചോദിച്ചപ്പോൾ അവൾ പറഞ്ഞത് എന്താണെന്നറിയാമോ? അത് പറയാൻ ഞാൻ ഏട്ടന്‍റെ വിളി കാത്തിരുന്നപ്പോഴാണല്ലോ എന്‍റെ എട്ടൻ....
"അവൾ വലുതാകുമ്പോ പൈലറ്റ് ആകുമെന്ന്,
വെറും പൈലറ്റ് അല്ല യുദ്ധവിമാനം പറത്തുന്ന പൈലറ്റ്, എന്നിട്ട് അച്ഛൻ താഴെ
നിന്ന് യുദ്ധം ചെയുമ്പോൾ അവൾ ആകാശത്ത് നിന്ന് അച്ഛനൊപ്പം യുദ്ധം
ചെയ്യുമെന്ന്....Read more>>
പ്രളയകാലത്തെ പ്രണയം
"ടാ ഇവിടെ പ്രളയം വന്ന് ഞങ്ങളുടെ വീടൊക്കെ മുങ്ങിപ്പോയാല്‍ രക്ഷപെടുത്താന്‍ നീ വരില്ലേ "
പ്രണയ സല്ലാപത്തിനിടയിലെ അവളുടെ പെട്ടെന്നുള്ള ചോദ്യത്തിന് അവന്‍റെ ഉത്തരം വളരെ വേഗത്തിലായിരുന്നു.
"നിന്‍റെ
വീട്ടിലെങ്ങാനും പ്രളയം വന്ന് വെള്ളപ്പൊക്കമുണ്ടായാല്‍, ഒന്ന് ഫോണ്‍
വിളിച്ചിട്ട് തിരിയുമ്പോള്‍ നീ കാണുന്നത് എന്നെയായിരിക്കും. നിന്നെ
രക്ഷിക്കാന്‍ ആര്‍ത്തിരമ്പുന്ന കടല് കടന്നിട്ടായാലും ഞാന്‍ വന്നിരിക്കും....Read more>>
ആവർത്തനം
എരിയുന്ന
പൊരിവെയിലിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ആ യുവമിഥുനങ്ങൾ വലിയ കാലൻ കുട
നിവർത്തി വെച്ചു. കടപ്പുറത്തെ മണൽപ്പുറത്തെ അനേകം കുടകളിൽ ഒന്നിന് കീഴിൽ
മൈഥിലിയും ലങ്കേഷും സുരക്ഷിതരായിരുന്നു.
സ്കൂളിൽ കയറാതെ ക്ലാസ്സ് കട്ട് ചെയ്ത് അവൾ അവനോടൊപ്പം....Read more>>
ആ ദിവസങ്ങൾ
ബസിൽ
സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. തോളത്ത് ഭാരമേറിയ സ്കൂൾ ബാഗും
ചുമന്നുള്ള ആ നിൽപ് തന്നെ ഹിമക്ക് അസഹനീയമായിരുന്നു. അതോടൊപ്പം അടിവയറ്റിൽ
ഉളുക്കിപ്പിടിച്ചതു പോലെയുള്ള ഭീകര വേദനയും , അവൾ വല്ലാതെ തളർന്നിരുന്നു. വീണുപോകുമെന്ന ഭയത്തിൽ...Read more>>
മേൽപ്പാലം
ട്രെയിൻ കുതിച്ച് പായുകയാണ്.
തനിക്കരികിൽ അപരിചതനെ പ്പോലെയിരിക്കുന്ന ഭർത്താവിനെ അവളും മൈൻഡ് ചെയ്തില്ല.
പിന്നിലേക്കോടി മറയുന്ന ജനാലയിലെ പുറം കാഴ്ചകളി ലായിരുന്നു അവൾ
ദൃഷ്ടിയൂന്നിയിരു ന്നതെങ്കിലും , മനസ് മറ്റൊരിട ത്തായിരുന്നു. Read more >>
ശിക്ഷ
വിരൽ തുമ്പിൽ ഒരു
കൂഞ്ഞിക്കയ്യും പിടിച്ച് ഭർത്താവിനൊപ്പം
ടിക്കറ്റ് കൗണ്ടറിലേക്ക് അവൾ അപ്രതീക്ഷിതമായി കടന്നു വരികയായിരുന്നു. നന്നേ
തിരക്കുണ്ടായിരുന്ന കൗണ്ടറിൽ ഏറെ മുന്നിലായിരുന്ന അരവിന്ദൻറെ അരികിലേക്ക് വന്ന്
രണ്ട് ടിക്കറ്റെടുത്ത് തരുമോ എന്ന അവളുടെ ഭർത്താവിൻറെ ചോദ്യം കേട്ടായിരുന്നു അവൻ
തിരിഞ്ഞ് നോക്കിയത്. ആ ഒരു നിമിഷം അവൻറെ കണ്ണുകൾ അവളുടെ കണ്ണുകളിൽ കുരുങ്ങി.
ഹൃദയത്തിൽ ഒരു ഇടിമിന്നൽ മുഴങ്ങി. വാക്കുകൾ തൊണ്ടയിലുടക്കിയപ്പോൾ....Read more>>
No comments:
Post a Comment
Type your valuable comments here