COUNT DOWN (Crime Thriller)
DySP
രാജൻ ജോണിനെ കാണാതായിട്ട് 24 മണിക്കൂർ കഴിഞ്ഞിരിക്കുന്നു. പോലീസ്
തിരുവനന്തപുരം സിറ്റി മുഴുവൻ അരിച്ചു പെറുക്കിയിട്ടും ഒരു തുമ്പും
കിട്ടിയില്ല. ഒരു ഉന്നത ഉദ്യോഗസ്ഥൻ എന്നതിനേക്കാളുപരി ഭരണത്തലവന്മാർക്കും
രാഷ്ട്രീയക്കാർക്കും പ്രിയങ്കരനാണ് രാജൻ ജോൺ. രാഷ്ട്രീയക്കാരും സമൂഹത്തിലെ
ചില വമ്പന്മാരും പല Dirty Jobs നും നിയോഗിച്ചിരുന്ന DySP രാജൻ ജോണിന്
ശത്രുക്കൾക്ക് ഒട്ടും ക്ഷാമമുണ്ടായിരുന്നില്ല. പക്ഷേ പട്ടാപ്പകൽ
തിരുവനന്തപുരം സിറ്റിയിൽ ഓഫീസിന് മുന്നിൽ നിന്ന് അയാളെ തട്ടിക്കൊണ്ട്
പോകാനും മാത്രം കരുത്തനായ ആ ശത്രുവിനെക്കുറിച്ച് ആർക്കും ഒരു പിടിയും
കിട്ടിയില്ല. അതേ സമയം രാജൻ ജോണിന്റെ ബിനാമി പേരിലുള്ള കണ്ടെയ്നർ ലോറി
നാഷണൽ ഹൈവേയിൽ കണ്ണൂർ അതിർത്തി പിന്നിട്ട് കാസർഗോഡ് ജില്ലയിൽ
പ്രവേശിച്ചിരുന്നു. അതിനുള്ളിൽ തലകീഴായി കെട്ടിത്തൂക്കിയ നിലയിൽ ശരീരത്തിലെ
ഒരിഞ്ചുപോലും ബാക്കിയില്ലാതെ ഇടി കൊണ്ട് ചതഞ്ഞ നിലയിൽ രാജൻ ജോൺ.
അടുത്ത ദിവസത്തെ പത്രങ്ങളിലെ ചൂടൻ വാർത്ത ഇതായിരുന്നു.
" DySP രാജൻ ജോണിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട കണ്ടെയ്നർ ലോറിയിൽ കേരള കർണാടക അതിർത്തിയിൽ നിന്നും കണ്ടെത്തി."
(22 അദ്ധ്യായങ്ങൾ ഉള്ള ക്രൈം, സസ്പെൻസ് ത്രില്ലർ നോവലാണിത്. വായിക്കാനായി ലിങ്ക് ക്ലിക്ക് ചെയ്യുക)